സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ കൊറോണ വൈറസിനെ എങ്ങനെ തുരത്താം.
കൊറോണ വൈറസിനെ എങ്ങനെ തുരത്താം. ലോകത്തെയാകെ വളരെ ഭീതിയിലേക്ക് താഴ്ത്തിവിട്ട മഹാമാരിയാണ് കോവിഡ് 19 എന്ന വൈറസ് മൂലം ഉണ്ടായ കൊറോണ എന്ന രോഗം. 2019 ഡിസംബർ മാസം ചൈനയിലെ വൂഹാൻ എന്ന നഗരത്തിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ചൈനയിൽ രോഗികളുടെ എണ്ണം വർധിക്കുകയും മറ്റു രാജ്യങ്ങളിലേക്ക് രോഗം പടർന്നു പിടിക്കുകയും ചെയ്തു. ഇന്ന് ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഈ രോഗം നാശം വിതച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും ഒരുപാട് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഈ രോഗത്തിന് എതിരെയുള്ള പ്രവർത്തനങ്ങളിൽ നമ്മുടെ കൊച്ചു കേരളം ലോകത്തിനു തന്നെ മാതൃക ആയിരിക്കുന്നു. കൊറോണയെ പ്രതിരോധിക്കാൻ വേണ്ട 10 മാർഗങ്ങൾ 1- ഈ രോഗത്തെ പറ്റി സ്വയം ബോധവാനായിരിക്കുക. 2- ഗവണ്മെന്റും, ആരോഗ്യ പ്രവർത്തകരും, പോലീസും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക. 3- ഇടയ്ക്കിടെ സോപ്പ്, സാനിടൈസർ എന്നിവ ഉപയോഗിച്ച് 20 സെക്കന്റ് നേരം കൈകൾ വൃത്തിയായി കഴുകുക. 4- തിളപ്പിച്ച് ആറിയ വെള്ളം കുടിക്കുക. 5- അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തു ഇറങ്ങുക. 6- പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. 7- കൈ കഴുകാതെ കണ്ണിലോ, മൂക്കിലോ, വായിലോ, തൊടരുത്. 8- പുറത്തു പോയി വന്നാൽ നിർബന്ധമായും കൈ കഴുകുക. 9- ചുമയ്ക്കുമ്പോളും തുമ്മുമ്പോളും വായ തൂവാല കൊണ്ട് മറയ്ക്കുക. 10- പരമാവധി വീടിനുള്ളിൽ കഴിയുക.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം