സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ ഓടിക്കോ തുരത്തും ഞങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
ഓടിക്കോ തുരത്തും ഞങ്ങൾ.


മുറ്റത്തു നിന്നും അട്ടഹാസങ്ങളും പോർവിളികളും കേൾക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായിരിക്കുന്നു. അമ്മ അടുക്കളയിൽ നിന്ന് പൂമുഖത്തേക്ക് ഇറങ്ങി വന്നു നോക്കി. മൂത്ത മകൻ രണ്ടാ ക്ലാസുകാരൻ അച്ചുവും അവൻ്റെ അനുജൻ അപ്പുവും മുറ്റത്തെ പൊടിമണ്ണിൽ കിടന്ന് ചാടി മറിയുകയാണ്." വാടാ ഇവിടെ വാ" അമ്മ വിളിച്ചതു കേട്ട് കുട്ടികൾകളി മതിയാക്കി അമ്മയെ നോക്കി. രണ്ടു പേരുടേയും ദേഹം മണ്ണും പൊടിയും വിയർപ്പും കലർന്നിരിക്കുന്നു.വാ .. വന്ന് കുളിക്ക് അമ്മ രണ്ടു പേരെയും കുളിമുറിയിൽ കയറ്റി നന്നായി കുളിപ്പിച്ചു.മക്കൾക്ക് പലഹാരങ്ങൾ കൊടുക്കുന്നതിനിടയിൽ അമ്മ പറഞ്ഞു "പൊടിയിലും ചെളിയിലും കിടന്ന് കളിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലെ .അവയിലൊക്കെ പല തരം രോഗാണുക്കൾ കാണും. അവ നമ്മുടെ ശരീരത്തിലൂടെ ഉള്ളിൽ കടന്നാൽ പല രോഗങ്ങളും വരും ചെളിവെള്ളം കെട്ടിക്കിടന്നാൽ കൊതുകുകൾ മുട്ടയിട്ടു പെരുകും. നെയ്യപ്പം ചവയക്കുന്നതിനിടയിൽ അച്ചു പറഞ്ഞു അതു ശരിയാ അമ്മേ ഞാൻ കണ്ടിട്ടുണ്ട് ചെളിവെള്ളത്തിൽ കൂത്താടികളെ "അതു കൊണ്ട് വീടും പരിസരവും എപ്പോഴും നമുക്ക് വൃത്തിയായി സുക്ഷിക്കണം അമ്മ പറഞ്ഞു.അങ്ങനെ ചെയ്താൽ രോഗാണുക്കളെ തുരുത്താം അല്ലേ അച്ചു ചോദിച്ചു തുരുത്താംതുരുത്താം വാവയും പറഞ്ഞു.


MARTIN ARGENTINA PAUL
2 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ