സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ ഉണ്ണിക്കുട്ടൻ പഠിച്ച നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടൻ പഠിച്ച നല്ല ശീലങ്ങൾ


ഉണ്ണിക്കുട്ടൻ നല്ല സന്തോഷത്തിലാണ്.ഈയിടയായി എന്നും അങ്ങനെയാണ്. അവൻ്റെ അച്ഛനും അമ്മയും എന്നും അവനോട് ഒപ്പം ഉണ്ട്. ലോക്ക് ഡൗൺ കാരണം. അച്ഛന് ഓഫീസിലും പോകണ്ട അമ്മയ്ക്ക് തുണിക്കടയിലും പോകണ്ട. അല്ലെങ്കിൽ എന്നും സന്ധ്യവരെ അവനും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിൽ. അച്ഛനും ഉണ്ണിക്കുട്ടനും ഓല തൊപ്പികൾ ഉണ്ടാക്കുകയായിരുന്നു അപ്പോഴേക്കും അമ്മ ചൂടു ചായയും പഴംപൊരിയും ഉണ്ടാക്കി കൊണ്ടുവന്നു.ഉണ്ണിക്കുട്ടൻ പഴംപൊരി എടുക്കാൻ ഒരുങ്ങി. അപ്പോൾ അമ്മ പറഞ്ഞുകൈ നല്ല വൃത്തിയായി കഴുകണം. ഇപ്പോൾ മാത്രമല്ല ഇടയക്കിടയക്ക് സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ കഴുകണം അച്ഛൻ പറഞ്ഞു. ഇനി മുതൽ 'പൊതു സ്ഥലങ്ങളിൽ തുപ്പിയാലും ശിക്ഷ കിട്ടും. അപ്പോഴാണ് സ്കൂളിൽ ടീച്ചർ പഠിപ്പിച്ച കാര്യങ്ങൾ ഉണ്ണി ഓർത്തത് പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിയരുത്, തുമ്മുമ്പോൾ മൂക്കുപൊത്തണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരു പോലെ വേണം. ഉണ്ണിക്കുട്ടൻ ചിന്തിച്ചു ഈ കാര്യങ്ങൾ എല്ലാവരുംചെയ്താൽ നമ്മുടെ നാട് എത്ര സുന്ദരമായി മാറും.


PRETTY THERESA SEBASTIAN
2 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ