സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ക്ലാസ് റൂം പ്രവർത്തനങ്ങൾക്കപ്പുറം പാഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയം വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് വേറിട്ട പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്നുണ്ട്.

ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർ സെക്കന്ററി വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ഹൃദയദിനം(sept 29-2023) ആചരിച്ചു. പി ടി എ പ്രസിഡൻറ് ശ്രീരാധാകൃഷ്ണൻ പുളിഞ്ചോട് പരിപാടികളുടെ അധ്യക്ഷത വഹിച്ചു സംസാരിച്ചു.ഹൃദയാരോഗ്യ ദിനത്തിൽ ഹൃദയത്തെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ഡോക്ടർ ടീന മരിയ ബോധവൽക്കരണ ക്ലാസ് നടത്തി.ഹൃദയാരോഗ്യ സന്ദേശങ്ങൾ എഴുതിയ ആശംസ കാർഡുകൾ വിദ്യാർത്ഥികൾ പൊതുജനങ്ങൾക്ക് നല്കിക്കൊണ്ട് ആരോഗ്യകരമായ ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും ദുശ്ശീലങ്ങൾ ഉപേക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അവബോധം നല്കി. പ്ലകാർഡുകൾ, പോസ്റ്ററുകൾ എന്നിവയുമായി വിദ്യാർഥികളും രക്ഷിതാക്കളും ആരോഗ്യ നടത്തത്തിൽ പങ്കെടുത്തു.ഹെഡ് മാസ്റ്റർ ജോൺ പി.ജെ ആശംസകൾ നേർന്നു. ബയോളജി അധ്യാപകരായ ബിന്ദു ടി.ജി, നിജ ,റാൻസി സിംസൺ എന്നിവർ നേതൃത്വം നല്കി.

വിദ്യാലയ പ്രവർത്തനങ്ങളുടെ വീഡിയോ കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യ

https://www.youtube.com/watch?v=wNQlQAoPQ4g

https://youtu.be/npEikdJiGrc

https://youtu.be/Ue3Gt1HuUSE