സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

1877-ല് ഏങ്ങണ്ടിയൂർ ഇടവകക്കാരുടെ മേല്നോട്ടത്തില് മാത്രമായി നടന്നുവന്നിരുന്ന ഒരു കുടിപ്പള്ളിക്കുടം.1910-ല് പള്ളിക്ക് കൈമാറി. അതോടെ ഇതിന്റെ സംരക്ഷണച്ചുമതല ഇടവകപ്പള്ളി ഏറ്റെടുത്തു. 1912-ല് നാലാം ക്ലാസ്സിനും 1913-ല് അഞ്ചാം ക്ലാസ്സിനും ആണ്ക്കുട്ടികള്ക്കുമാത്രമായി മദ്രാസ് ഗവണ് മെന്റില് നിന്നും അംഗീകാരം കിട്ടി. 1917-ല് ഈ എല് പി സ്ക്കുള് അപ് ഗ്രേഡ് ചെയ്തുകൊണ്ടൂള്ള അംഗീകാരം കിട്ടി. 1943-ല് ഫാ.ജോണ് ചിറമ്മല് ഈ ഇടവകയിലെ വികാരിയായി സ്ഥാനമേറ്റെടുക്കുന്നതോടെ ഈ വിദ്യാലയത്തിന്റെ കാലഘട്ടം ആരംഭിക്കുകയായിരുന്നു.ബ. അച്ചനും സേവന തല് പ്പ്രരായ ചില ഇടവകക്കാരും ചേര്ന്ന് ഇവിടെയൊരു മിഡില് സ്ക്ക്ള് അനുവദിച്ചു കിട്ടാനുള്ള ശ്രമങ്ങള് ആരംഭിച്ചു. 1946-ല് ശ്രി. വി. ജെ. ജോണ് മാസ്റ്റര് പ്രഥമ ഹെഡ് മാസ്റ്ററായി ഫോര്ത്ത് ഫോറം ആരംഭിച്ചപ്പോള് മിഡില് സ്ക്കുള് ഒരു ഹൈസ്ക്കുള് അംഗീകരിച്ചു കൊണ്ടൂള്ള ഉത്തരവും സര്ക്കാരില് നിന്ന് കിട്ടി. 1971-ല് ഫാ. ആന്റണി ഐനിക്കല് മാനേജരായിരിക്കുബോഴാണ് ത്രിശ്ശുര് അതിരുപതയിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപങ്ങള് ഒരൊറ്റ കോര്പ്പറേറ്റ് വിദ്യാഭ്യാസ ഏജന്സിയുടെ കീഴില് ഏകോപിപ്പിച്ചത്. അങ്ങിനെ ഈ സ്ക്കുളും അതിലൊരംഗമായി. ഇന്ന് ഈ സ്ഥാപനം, മണപ്പുറത്തിന്റെ അഭിമാനമായി, വിദ്യാഭ്യാസ-സാംസ്ക്കാരിക് മണ്ഡ്ലങ്ങ്ളില് നിറഞ്ഞു നില് ക്കുന്ന സാന്നിദ്ധ്യമായി,പാഠ്യ-പപാഠ്യേതര വിഷയങ്ങ്ളില് നിരവധി പ്രതിഭക്ളെ സൃഷ്ടിച്ചൂകൊണ്ട് അതിന്റെ വിജയഗാഥാ തുടരവേ, ബഹു. കേരള ഹൈക്കോടതിയുടെ വിധിയനുസരിച്ച്, ഒരു ഹയര് സെക്കണ്ടറി സ്ക്കൂളായി ഉയര്ത്തി സര്ക്കാര് ഉത്തരവ് പുറപ്പെടുവിച്ചു. അങ്ങനെ 2006-2007 അദ്ധ്യയന വര്ഷം മുതല് നമ്മുടെ സ്ക്കൂളില് പ്ലസ് വണ് ക്ലാസ്സുക്ളും ആരംഭിച്ചു.