സെന്റ് തോമസ് എച്ച്.എസ്. കരിക്കോട്ടക്കരി/ലിറ്റിൽകൈറ്റ്സ്/2024-27
സെൻ്റ്.തോമസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൽ 40 വിദ്യാർത്ഥികൾ അംഗങ്ങളായുണ്ട്. വിദ്യാലയത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും അംഗങ്ങളുടെ സാന്നിധ്യം സജീവമാണ്.
വിദ്യാലയത്തിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും ക്ലാസ്സ് റൂം ICT സാധ്യതകളിലും LK ക്ലബ്ബിൻ്റെ സംഭാവനകൾ വിലപ്പെട്ടതാണ്.
LITTLE KITE SUMMER CAMP - PHASE 1


പരിസ്ഥിതി ദിനാചരണം
സെൻതോമസ് ഹൈസ്കൂൾ കരിക്കോട്ടക്കരിയിൽ ഇക്കോ ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കുര്യൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് കളരിക്കൽ വൃക്ഷത്തൈ കൈമാറിക്കൊണ്ട് ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിച്ചു.അയ്യങ്കുന്ന് അസിസ്റ്റൻറ് കൃഷി ഓഫീസർ പ്രതീഷ് എസ് പരിസ്ഥിതി ദിന സന്ദേശം നൽകി .പി .ടി .എ പ്രസിഡൻ്റ് ശ്രീ തോമസ് നടുത്തോട്ടത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.പരിസ്ഥിതി ദിന ഗാനം, പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു. അധ്യാപികയായ ശ്രീമതി ലിൻസി നന്ദി പറഞ്ഞു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും വിദ്യാർത്ഥികൾക്കായി ക്വിസ്, ചിത്രരചന, ''പ്രകൃതിയെ അറിഞ്ഞ്" കുറിപ്പ് എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു.
LK അംഗങ്ങൾ Poster നിർമ്മിച്ചും ദിനാചരണത്തിൻ്റെ വീഡിയോ ഷൂട്ട് ചെയ്ത് shorts തയ്യാറാക്കി.Anti Drugs Day 2025.jpg


ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി പ്രത്യേക അസ്സമ്ബ്ലി വിളിച്ചു ചേർക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുന്ന വിവിധ പ്രോഗ്രാമുകൾ നടത്തുകയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ വിമുക്തി ക്ലബ് പ്രസിഡന്റ്, ജൂഡ് റിജു ചാക്കോ ചൊല്ലിക്കൊടുത്തു. ദിന സന്ദേശം ഹെഡ്മിസ്ട്രസ്സ് ശ്രീമതി രാജി കുര്യൻ നൽകി. ചടങ്ങിൽ കരിക്കോട്ടക്കരി PHC ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രി. ജെയ്സൺ സർ പേവിഷ പ്രതിരോധ ബോധ വത്കരണ ക്ലാസ്സ് എടുക്കുകയും ചെയ്തു. ലഹരിക്കെതിരെ സന്ദേശം നൽകുന്ന ന്യൂസ് പേപ്പർ കൊളാഷ് എക്സിബിഷൻ, കവിത, പ്രസംഗം,ഫ്ലാഷ് മൊബ് എന്നിവയും സൂമ്പ ഡാൻസും നടത്തി.LK അംഗങ്ങൾ Poster നിർമ്മിച്ചും ദിനാചരണത്തിൻ്റെ വീഡിയോ ഷൂട്ട് ചെയ്ത് shorts തയ്യാറാക്കി.