സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി./അക്ഷരവൃക്ഷം/കവിത
ശുചിത്വം
നാട്ടുകാരെ കേട്ടിടേണം കേട്ടകാര്യം ചെയ്തിടേണം ദേഹമെല്ലാം ശുചിയായി നമ്മളെല്ലാം സൂക്ഷിക്കേണം
വീടും ചുറ്റുപാടുമെല്ലാം വൃത്തിയായി സൂക്ഷിക്കേണം ഈച്ച കൊതു കീടങ്ങളെ മൊത്തമായി തുരത്തിടേണം
പുഴ കിണർ കുളമെല്ലാം വൃത്തിയായി സൂക്ഷിച്ചീടിൽ രോഗമെല്ലാം നാടുവിടും ഓർക്കണമത് നമ്മളെല്ലാം
Anagha Rose Binoy Std : VII