സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./അക്ഷരവൃക്ഷം/ കൊറോണ വൈറസ് പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് പ്രതിരോധം

2019-ലാണ് കൊറോണ വൈറസ് മൂലമുള്ള കോവിഡ്- 19 എന്ന രോഗം ആദ്യമായി ചൈനയിലെ വുഹാൻ നഗരത്തിലാണ് കണ്ടെത്തിയത്. ഈ രോഗം മറ്റെല്ലായിടത്തും സ്ഥിതീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി, ചുമ, ശ്വാസതടസം, ശരീരവേദന, ക്ഷീണം എന്നിവയാണ് .ഇത് പകരുന്നത് ശരീര സ്രവങ്ങളിൽ നിന്നുമാണ്. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും ഈ വൈറസ് പടരും. ഈ രോഗത്തിന് മരുന്നോ, വാക്സിനേഷനോ കണ്ടുപിടിച്ചിട്ടില്ല.ഇതിനു പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ്. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വളരെ അത്യാവശ്യമാണ്. കൈകൾ ഇടയ്ക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയായി കഴുകണം. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും മറ്റും ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം. മുഖത്ത് മാസ്ക്കുക വയ്ക്കണം. പ്രായമായവർക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും പ്രത്യേക പരിഗണന കൊടുക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പുക , മാലിന്യങ്ങൾ തള്ളുക ഇവയെല്ലാം നിർത്തണം. ഇത്തരം മഹാമാരികൾ ഓരോ വ്യക്തിയുടെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ മാറ്റം ഉണ്ടാവണം. നമ്മൾ എല്ലാവരും ഈ രോഗത്തെ ഭീതിയോടെയാണ് കാണുന്നത് . നമ്മുടെ സംസ്ഥാനം ഇതിനെ നിയന്ത്രണ വിധേയമാക്കിയെങ്കിലും മറ്റെല്ലായിടത്തും ഈ രോഗം പടർന്നുകൊണ്ടിരിക്കുകയാണ്. ലോക് ഡൗണിലൂടെ നമുക്ക് പല ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും നമ്മൾ എല്ലാവരും ഒത്തുചേർന്ന് നിന്നു കൊണ്ട് ഈ വൈറസിനെ ഈ ലോകത്തു നിന്നു തന്നെ ഇല്ലാതാക്കാൻ പരിശ്രമിക്കാം .

മിന്നു ബിനു
5 A സെന്റ് തോമസ് ഹൈസ്ക്കൂൾ മരങ്ങാട്ടുപിള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം