സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ - ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ

ദൈവത്തിന്റെ ഏറ്റവും മഹനീയമായ സൃഷ്ടിയാണ് മനുഷ്യൻ. ഈ മഹത്തരമായ മനുഷ്യ ജന്മം സഫലമാക്കുവാൻ അത്യന്താപേക്ഷിതമായ ഒരു ഘടകം ആണ് ആരോഗ്യം. ശരിയായ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് ശുചിത്വം ഒരു പ്രധാന ഘടകമാണ്. വൃത്തിയോടും വെടിപ്പോടും കൂടിയിരിക്കുന്നതിനെയാണ് ശുചിത്വം എന്ന് പറയുന്നത്. ശുചിത്വത്തെ നമുക്ക് പല വിഭാഗങ്ങളായി തിരിക്കാം. അവയിൽ ചിലതാണ് - വ്യക്തി ശുചിത്വം ,പരിസര ശുചിത്വം, വിവര ശുചിത്വം തുടങ്ങിയവ.
സ്വന്തം ശരീരത്തെ വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുന്നതാണ് വൃക്തിശുചിത്വം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മാന്യമായ പെരുമാറ്റവും ഒരു വ്യക്തിയുടെ പെരുമാറ്റത്തെ സൂചിപ്പിക്കുന്നു. ഓരോ വ്യക്തിയും ശുചിത്വം പാലിക്കുമ്പോൾ സമൂഹം ശുചിത്വമുള്ളതാകുകയും അതിലൂടെ ഒരു രാഷ്ട്രത്തെ ശുചിത്വമുള്ളതാക്കുവാനും സാധിക്കും. ഒരുവൻ അവന്റെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനെയാണ് പരിസര ശുചിത്വം എന്നു പറയുന്നത്. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എവിടെ ശുചിത്വമുണ്ടോ അവിടെ രോഗ പ്രതിരോധവുമുണ്ട്. അറിയുന്ന വിവരങ്ങൾ സത്യമാണോ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള ഒരു ബോധം നമ്മിൽ വേണം. അതാണ് വിവര ശുചിത്വം.മാധ്യമങ്ങൾ നമ്മൾക്ക് നേരായ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ സഹായിക്കുന്നു.

ഇപ്പോൾ നാം ശുചിത്വത്തിന് വളരെയധികം പ്രാധാന്യം കൽപിക്കുന്നു. കോവിഡ്- 19 മഹാമാരി പിടിപെട്ടിരിക്കുന്ന ഈ സമയത്ത് മാത്രം ശുചിത്വത്തെക്കുറിച്ച് ചിന്തിച്ചാൽ പോര.ഏതൊരു രോഗാവസ്ഥയും ചെറുത്തു നിൽക്കുന്നതിന് വ്യക്തി ശുചിത്വവും സാമൂഹിക പരിസര ശുചിത്വവും നാം പാലിക്കണം. ശുചിത്വ ബോധമുള്ള സമൂഹം നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണ്. രോഗ പ്രതിരോധശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കട്ടെ.

അരുണിമ എസ്. മനോജ്
8 എ സെന്റ് തോമസ് ഹൈസ്ക്കൂൾ മരങ്ങാട്ടുപിള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം