സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./അക്ഷരവൃക്ഷം/എന്തിനു മർത്യാ ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്തിനു മർത്യാ ?

പ്രാണവേദനയാൽ പിടയുന്നുവോ നീ
മരണവുമായ് മല്ലിടുന്നുവോ നീ
പുഞ്ചിരി നിറയും നിൻ മുഖത്തിന്
ഭീതിതൻ നിഴലാട്ടമോ ?
അമ്മയാം നിന്നെ
അറിഞ്ഞീലയോ നിൻ മക്കൾ
നിൻ വാത്സല്യം
അറിഞ്ഞിലയോ അവർ
നിൻ ഹരിതഭംഗി
മാഞ്ഞുവോ ?
വന്ധ്യയായ് മാറിയോ നീ
പറയൂ അമ്മേ
വരണ്ടുണങ്ങിയ നിൻ
കണ്ഠത്തിൽ
ഒരു തുള്ളി വെള്ളം
നനയ്ക്കാതേ പോയോ അവർ

അഞ്ജന ജിൻസ്
9 A സെന്റ് തോമസ് ഹൈസ്ക്കൂൾ മരങ്ങാട്ടുപിള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത