സെന്റ് തോമസ്സ് എച്ച്.എസ് പാലാ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഇന്നത്തെ സാഹചര്യത്തിൽ രോഗപ്രതിരോധം എന്നത് എവിടെയും ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്.നല്ല ആരോഗ്യമുള്ള വ്യക്തികളിൽ രോഗാണുക്കൾക്ക് കടന്നു കയറുവാൻ ബുദ്ധിമുട്ടാണ്. അഥവാ കയറിയാലും ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തിൽ അതിനനുസൃതമായി പ്രവർത്തിക്കുവാൻ ഉള്ള അവസരം ലഭിക്കുകയില്ല. നല്ല പ്രതിരോധനിരയുള്ള ഒരു ഫുട്ബോൾ ടീമിന്റെ അവസ്ഥയാണത്.എതിർ ടീമിന് നേടണമെങ്കിൽ ശക്തമായ പ്രതിരോധം മറികടക്കേണ്ട ആയി വരും. നല്ല ആരോഗ്യം നേടുക എന്നത് കേവലം ശരീരത്തിന്റെ പുറമേ കാണുന്ന ആകാരഭംഗി മാത്രമല്ല ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പൂർണ്ണതയിലേക്ക് പരമാവധി അടുത്തു നിൽക്കുന്ന അവസ്ഥയാണ് . ശാരീരികമായ ആരോഗ്യത്തിന് നല്ല ഭക്ഷണവും വ്യായാമവും ആവശ്യമാണ്. ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ ഭക്ഷണം സമീകൃതമായി ഇരിക്കണം. ശരീരത്തിന് അതിനെ എളുപ്പത്തിൽ ദഹിപ്പിക്കുവാനും അതിൽനിന്ന് ആവശ്യമായ മൂലകങ്ങൾ സ്വീകരിക്കുവാനും സാധിക്കണം . ദൈനംദിന ഭക്ഷണത്തിൽ നാം തന്നെ പാചകം ചെയ്യുന്ന അല്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി ഉൾപ്പെടുത്തുന്നതാണ് നല്ലത്. നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്ന് ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. ഫാസ്റ്റ് ഫുഡ് സംസ്കാരം നാവിന് നല്ലതാണെങ്കിലും ശരീരത്തെ അത് രോഗാവസ്ഥയിലേക്ക് നയിക്കും. കാരണം രുചിയും ആകർഷകത്വവും കൂട്ടുവാൻ അതിൽ ചേർക്കുന്ന പല രാസപദാർത്ഥങ്ങളും നമ്മുടെ ശരീരത്തിന് ഹാനികരം ആയിരിക്കും. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാതെ വന്നാൽ അത് അവനെ ദഹനക്കേടിലേക്ക് നയിക്കുകയും തൽഫലമായി വ്യക്തി കുറെ സമയത്തേക്ക് അസ്വസ്ഥനായി തീരുകയും ചെയ്യുന്നു. ശാരീരിക ആരോഗ്യത്തിന് ഭക്ഷണം പോലെതന്നെ അത്യന്താപേക്ഷിതമാണ് വ്യായാമവും. വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് അവ നമ്മുടെ ശരീരത്തിന് താങ്ങാൻ പറ്റുന്നതായിരിക്കണം. അമിതമായ അധ്വാനവും കഠിനമായ വ്യായാമവും ഒരു വ്യക്തിയെ രോഗാവസ്ഥയിൽ എത്തിക്കുന്നു. ശരിയായ വ്യായാമം കഴിച്ചഭക്ഷണത്തിന് നല്ല രീതിയിലുള്ള ദഹനത്തിനും സഹായകരമാണ്. ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യരുത്. ശാരീരിക ആരോഗ്യം പോലെ തന്നെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ഘടകമാണ് മാനസിക ആരോഗ്യം .നല്ല മാനസിക ആരോഗ്യത്തിന് നല്ല ചിന്തകൾ ,നല്ല വായനകൾ, നല്ല വ്യക്തികളുമായുള്ള സമ്പർക്കം ,ജീവിത വ്യഗ്രതയിൽ നിന്നും ഒഴിവ് ,മാനസിക പിരിമുറുക്കത്തിൽ നിന്ന് ഒഴിവ് എന്നിവ സഹായകരമാണ്. ആവശ്യത്തിന് വിനോദങ്ങളിൽ ഏർപ്പെടേണ്ടതുണ്ട് .നമ്മുടെ വികാരങ്ങൾ ഞങ്ങൾ നാം ആരോഗ്യകരമായ രീതിയിൽ പ്രതിഫലിപ്പിക്കുക തന്നെ വേണം. ഉദാഹരണത്തിന് സന്തോഷം വരുമ്പോൾ ചിരിക്കണം .സങ്കടം വരുമ്പോൾ കരയണം.ദേഷ്യം വരുമ്പോൾദേഷ്യപ്പെടണം.ഇവയെല്ലാം ഉള്ളിൽ ഒതുക്കിയാൽ നമ്മുടെ മാനസികാരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ഒരുപോലെ സ്വാധീനിക്കും. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഒരു ആരോഗ്യമുള്ള വ്യക്തിയായി മാറാൻ സാധിക്കും ഒരു വ്യക്തി മാത്രം ആരോഗ്യവാൻ ആകാതെ ഒരു സമൂഹം മൊത്തം ആരോഗ്യമുള്ള ജനതയായി മാറിയാൽ ആ സമൂഹത്തിന് മൊത്തം സാംക്രമികരോഗങ്ങൾ ചെറുത്തു നിൽക്കുവാൻ സാധിക്കും .ആരോഗ്യമുള്ള ഒരു ജനതയ്ക്ക് ആരോഗ്യകരമായ ഒരു പരിസ്ഥിതിയും ആവശ്യമാണ്. ശരീരവും മനസ്സും പരിസ്ഥിതിയും ആരോഗ്യകരമായി സൂക്ഷിക്കുന്നതോടൊപ്പം ആരോഗ്യമേഖല നിർദ്ദേശിക്കുന്ന പ്രതിരോധമാർഗങ്ങൾ നാം അവലംബിക്കേണ്ടതും ആവശ്യമാണ്. വ്യക്തി ശുചിത്വത്തിനും കാര്യത്തിലും നാം പ്രത്യേകം ശ്രദ്ധിക്കണം ആകയാൽ വാക്കുകളിലൂടെ അല്ലാതെ പ്രവർത്തിയിലൂടെ നാം ഒന്ന്ചേർന്ന് പരിശ്രമിച്ചാൽ രോഗങ്ങൾ കടന്നുകയറാൻ മടിക്കും . അങ്ങനെ നല്ല രോഗപ്രതിരോധ ശേഷിയുള്ള ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം