സെന്റ് തോമസ്സ് എച്ച്.എസ് പാലാ/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും ശുചിത്വവും

മനുഷ്യന് അത്യാവശ്യം വേണ്ട സമ്പത്താണ് ആരോഗ്യം. ആരോഗ്യമാണ് നമുക്ക് ഉണർവും ഉന്മേഷവും നൽകി പ്രവർത്തിക്കാനുള്ള ശക്തിയും ചിന്തിക്കാനുള്ള കഴിവും നൽകുന്നത്. ഈ ആരോഗ്യം നേടിയെടുക്കാൻ സഹായിക്കുന്നതിൽ അതിപ്രധാനപങ്കുവഹിക്കുന്ന ഒന്നാണ് ശുചിത്വം. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ.

ശുചിത്വമുള്ള ഒരുവൻ ആരോഗ്യവാനായിരിക്കും.അവന് ആദ്യം വേണ്ടത് വ്യക്തിശുചിത്വമാണ്. വ്യക്തിശു ചിത്വം പാലിക്കുന്നതിന് പ്രധാനമായും പല കാര്യങ്ങൾ ചെയ്യാനുണ്ട്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് ദിവസവും രണ്ടുനേരം സോപ്പുപയോഗിച്ചു കുളിക്കുക എന്നത്.അതുമാത്രമല്ല ഭക്ഷണം കഴിക്കുന്നതിനു മുമ്പും പിമ്പും കൈകൾ വൃത്തിയായി കഴുകണം.കൈയിലും കാലിലുമുള്ള നഖങ്ങൾ വെട്ടി വൃത്തിയാക്കണം.അതുപോലെ തന്നെ ദിവസവും രണ്ടുനേരം പല്ലുതേക്കുക.ഇവയൊക്കെ വ്യക്തിശുചിത്വം വളർത്തിയെടുക്കാനാവശ്യമാണ്.

അടുത്തത് പരിസരശുചിത്വ മാണ്.വീടും പരിസരവും നമ്മൾ വൃത്തിയായി സൂക്ഷിക്കണം. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ കുടുംബത്തിലുള്ളവർ ചേർന്ന് വീടിന്റെ പരിസരം വൃത്തിയാക്കണം.ഒരു ദേശത്തുള്ളവർ ഒന്നിച്ച് ആ പ്രദേശം വൃത്തിയാക്കണം.കെട്ടിക്കിടക്കുന്ന വെള്ളമാണ് ആദ്യം നീക്കം ചെയ്യേണ്ടത്.അവയാണ് കൂടുതൽ അപകടകാരി.ആ വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകി പല അസുഖങ്ങൾക്കും കാരണമാകും.അതുപോലെ മറ്റു മാലിന്യങ്ങളും നീക്കം ചെയ്യണം.അങ്ങനെ പരിസരശുചിത്വം നേടിയെടുക്കാം

ആരോഗ്യമുള്ള ശരീരമാണ് ഒരുവന്റെ ഏറ്റവും വലിയ സമ്പത്ത്‌.ആ സമ്പത്ത്‌ ഉണ്ടാകാനും നിലനിർത്താനും ശുചിത്വം കൂടിയേ തീരൂ.അതുകൊണ്ടുതന്നെ ശുചിത്വം ഒരു ശീലമാക്കാൻ എല്ലാവർക്കും കഴിയണം.'സൂക്ഷിച്ചാൽ ദുഖിക്കേണ്ട' എന്ന പഴഞ്ചൊല്ലു കൂടി ഓർക്കാം.അങ്ങനെ ശുചിത്വം ശീലമാക്കിയ ഒരു തലമുറയായി നമുക്കു മാറാം.

സച്ചു സജീവ്
9 ബി സെന്റ് തോമസ്സ് എച്ച്.എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം