സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/ഒരു പുതുവസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പുതുവസന്തം

                ഇരുകൈകളും ജലകണങ്ങളാൽ -
കഴുകി ശുചിയായിടാം,
പകർച്ചവ്യാധിയെ ഒന്നായി -
നമുക്കു ചെറുത്തീടാം...
മനങ്ങൾ തമ്മിൽ ചേർത്തിടാം ,
മേനിയെ അകത്തി നിർത്തിടാം.
ഇന്നത്തെ ഈ കൊച്ചു ത്യാഗം,
നാളെയെ ഒരു പുതു വസന്തമാക്കിടും.
ഒത്തൊരുമയോടെ പ്രതിരോധിക്കാം,
കൊറോണോയെന്ന മഹാമാരിയെ
ഇഞ്ചിഞ്ചായി തുടച്ചുമാറ്റാം.
ലോകമെന്ന മഹാസാഗരത്തെ
ഒന്നായി വിഴുങ്ങിടും മഹാമാരിയെ
ഒരു ചെറുത്യാഗത്താൽ, ഒത്തൊരുമയോടെ ചെറുക്കാം.
ഈ ഇലകൊഴിക്കൽ ഒരു പുതു-
വസന്തത്തിനൊരുക്കമാക്കാം.
ഈറനണിയുന്ന മിഴികളിൽ
സാന്ത്വനമാകാം, ഏകാന്തതയിൽ
സ്പർശനമില്ലാതെ കൂട്ടാകാം.
മാനുഷികമൂല്യങ്ങൾ കൈവെടിഞ്ഞ്
മൃഗമായിത്തീരും ഈ ഉലകത്തിന്,
ഒരു തിരിച്ചടിയാണോ ഈ കൊറോണക്കാലം?
ഒത്തൊരുമയോടെ മനസ്സുകളെ,
ചേർക്കാം നമുക്കു, കൊറോണയെന്ന-
മഹാമാരിയെ തുടച്ചുമാറ്റി, ഋതുവേദവർണ്ണങ്ങളാൽ അഴകുറ്റ-
സീമയിൽ നിറഞ്ഞുനിൽക്കും-
ഒരു പുതു ലോകത്തെ സൃഷ്ടിക്കാം.

ജോസ്മിൻ സാജു
9 ഡി സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത