സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/അകറ്റിനിർത്താം രോഗങ്ങളെ
അകറ്റിനിർത്താം രോഗങ്ങളെ
ഒരിടത്ത് റോയ് എന്ന് പേരുള്ള, കായികശീലമുള്ള ഒരു കുട്ടിയുണ്ടായിരുന്നു. കായികമത്സരങ്ങളോടുള്ള അവന്റ അതീവ താൽപര്യത്തിൽ അവന്റെ അമ്മ വളരെയധികം അഭിമാനിച്ചിരുന്നു. പക്ഷെ, അവന്റെ അമ്മ വളരെയധികം ദുഖിച്ചിരുന്നത് അവന്റെ വൃത്തിയില്ലായ്മയെ ഓർത്തായിരുന്നു. നല്ല ശീലങ്ങളെക്കുറിച്ച് പലപ്പോഴും അമ്മ അവന് പറഞ്ഞുകൊടുക്കുമായിരുന്നു. എന്നാൽ അവൻ അതൊന്നും കാര്യമാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ ഒരുദിവസം അവന്റെ സ്കൂളിൽ സംസ്ഥാന ക്രിക്കറ്റ് ടീം സെലക്ഷൻ നടത്തുകയുണ്ടായി. തലേദിവസം നന്നായി ക്രിക്കറ്റ് പരിശീലിച്ച് കിടന്നപ്പോഴേക്കും കുറച്ചു താമസിച്ചിരുന്നു. അതിനാൽ അവൻ എഴുന്നേൽക്കാനും അല്പം വൈകിയിരുന്നു. അവൻ എഴുന്നേറ്റയുടൻ തലേദിവസം ധരിച്ചിരുന്ന യൂണിഫോമിൽ സ്കൂളിലേക്കോടി. അവൻ കൃത്യസമയത്ത് സ്കൂളിൽ എത്തിച്ചേർന്നു. അവന്റെ അവസരമായപ്പോൾ ക്രിക്കറ്റിനെക്കുറിച്ചുള്ള അനുഭവങ്ങൾ അവൻ പങ്കുവെച്ചു. അവന്റ അദ്ധ്യാപികയും അവനെ വളരെയധികം പ്രശംസിച്ചിരുന്നതിനാൽ താൻ ഈ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടാകുമെന്ന് റോയ് വിചാരിച്ചു. എന്നാൽ അവൻ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ നടന്നത്. അവനെ സെലക്ട് ചെയ്തിട്ടില്ലായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു :"മോനെ, ക്രിക്കറ്റ് ടീമിൽ തെരെഞ്ഞെടുക്കപെടാൻ ആ മത്സരത്തെക്കുറിച്ച് മാത്രം ബോധ്യമുണ്ടായാൽ പോരാ അവരുടെ വൃത്തിയും അതിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്. മാന്യരുടെ കളിയാണ് ക്രിക്കറ്റ്. അതിനാൽ കളിക്കാർ നിർബന്ധമായും ശുചിത്വം പാലിച്ചിരിക്കണം. മാത്രമല്ല, രോഗങ്ങൾ പെരുകുന്ന ഇക്കാലത്ത് ശുചിത്വമില്ലെങ്കിൽ അപകടമാണ്. വൃത്തിയോടെ നടന്നാൽ നമുക്ക് രോഗങ്ങളെ ഒരു പരിധിവരെ അകറ്റിനിർത്താം." റോയ് അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധാപൂർവം മനസ്സിലാക്കി, അവന്റെ ജീവിതത്തിൽ ആ വാക്കുകൾ ഒരു പാഠവുമാക്കി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ