സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ലോകം മുഴുവൻ ഇന്ന് കൊറോണ വൈറസ് എന്ന മഹാമാരിയുടെ കരാളഹസ്തത്തിൽ അമർന്നിരിക്കുകയാണ്. ലോകത്തെവിടേക്ക് തിരിഞ്ഞാലും എങ്ങും മൃതിയുടെ അലയടികൾ മാത്രം. ബ്ലാക്ക് ഡെത്ത് അഥവാ കറുത്ത മരണം എന്നറിയപ്പെട്ടിരുന്നപ്ലേഗിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ .ചൈനയിലെ വുഹാൻ എന്ന പ്രദേശമാണ് ഇതിന്റെ ഉറവിടം. ഈ വൈറസ് തനിയേ ഉണ്ടായതോ അതോ ചൈനയുടെ തലയിൽ ഉദിച്ചതോ എന്ന് ലോകം സംശയിക്കുന്നു. എന്തായാലും കൊറോണയുടെ വ്യാപനം പെട്ടന്നായിരുന്നു. വളരെ കുറഞ്ഞൊരു കാലയളവിനുള്ളിൽ തന്നെ ധാരാളം ആളുകൾ കൊറോണ ബാധിച്ച് മരിച്ചു കഴിഞ്ഞു. ഇതിനുള്ള മരുന്നോ മറ്റു പ്രതിവിധികളോ ഇന്നേവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. നമ്മൾ വ്യക്തി ശുചിത്വം പാലിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യുക എന്നുള്ള കാര്യമാണ് ശ്രദ്ധിക്കാനുള്ളത്. മാത്രമല്ല, പോഷക സമ്പുഷ്ടമായ ഭക്ഷണശൈലിയിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും രോഗപ്രതിരോധ ശക്തി നേടിയെടുക്കുകയും ചെയ്യണം. അങ്ങനെ എല്ലാവരും ശ്രമിച്ചാൽ നമുക്കീ മഹാമാരിയെ നമ്മുടെ ദേശത്തു നിന്നും തുരത്തിയോടിക്കാം

ജെന്ന മേരി ‍‍‍ജിജൻ
6 A സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം