സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/കിളിക്കൂട്

Schoolwiki സംരംഭത്തിൽ നിന്ന്
കിളിക്കൂട്

കണ്ണിന്റെ കാഴ്ചശക്തി കുറയുന്നു.ഒന്നാശുപത്രയിൽ പോകണം.മോളെ ഇറങ്ങ്.ദാ,വരുന്നച്ഛാ.അച്ഛനോടൊപ്പം കുശലം പറഞ്ഞവൾ കാത്തിരിപ്പു കേന്ദ്രത്തിലെത്തി.വണ്ടി വരാൻ വൈകുന്നതിനാൽ കുറച്ചു സമയം അവിടെ നിൽക്കേണ്ടി വന്നു.കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു വണ്ടി അവരുടെ അടുത്തു കൊണ്ടുവന്നു നിർത്തി.അതിൽ ഒരു വൃദ്ധ അവർ എന്തോ പറഞ്ഞു കരയുകയാണ്.മുഷിഞ്ഞ വസ്ത്രം,തലയിൽ മുടിയില്ല. ആരും ഒന്നു മടിക്കും അവരുടെ അടുത്തു ചെല്ലാൻ.വണ്ടി ഓടിക്കുന്ന ആൾ ആരെയോ ഫോണിൽ വിളിച്ചു.പെട്ടെന്നൊരാൾ എത്തി അവരെ വണ്ടിയിൽ നിന്നും ഇറക്കി.ഒരു കടയുടെ വാതിൽക്കൽ കൊണ്ടിരുത്തി. അവിടെ എന്താ നടക്കുന്നതെന്നറിയാൻ അവൾക്ക് ആകാംക്ഷയുണ്ട്, എന്നാൽ ചുറ്റും കൂടിയിരിക്കുന്ന ജനങ്ങൾ.അടുത്തും നിൽക്കുന്ന അച്ഛൻ ഇടപെട്ടാൽ അച്ഛനതൊരു ബാദ്ധ്യതയാകുമോ?എന്ന ഭയം അവളുടെ മുമ്പിൽ വേലിതീർത്തു.കടയുടെ വാതിലിലിരുന്ന് അലമുറയിട്ടു കരയുന്ന ആ വൃദ്ധ,ഒരു പക്ഷേ അവരുടെ സ്വന്തം മക്കൾ തന്നെയാകാം അവരുടെ ഈ അവസ്ഥക്ക് കാരണക്കാർ.അവർ ഇടയ്ക്ക് സമയം ചോദിക്കുന്നു. അവിടെ നിൽക്കുന്നവരെല്ലാം മാന്യതയുടെ കുപ്പായമിട്ടവർ.ആരും അനങ്ങുന്നില്ല.പിന്നെ അവർ സ്വന്തം കൈയിലേയ്ക്ക് നോക്കി.ഒരു ഫാഷനുവേണ്ടി മാത്രം കെട്ടിയിരിക്കുന്ന ഓടാത്ത വാച്ച്.ഇതിനിടെ അവളുടെ വണ്ടി വന്നു.അവൾ അതിൽ കയറിപ്പോയി.യാത്രയിലും ചുക്കിചുരുണ്ടതെങ്കിലും വാത്സല്യമുള്ള അവരുടെ മുഖം തെളിഞ്ഞു വന്നു.അവൾ ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയപ്പോൾ രാവിലെ അവൾ നിന്ന സ്ഥലത്ത് ഒരാൾക്കൂട്ടം.എന്താണെന്നറിയാൻ അവൾക്ക് ആകാംക്ഷ.രാവിലെ കണ്ട ആ വൃദ്ധയുടെ ആത്മാവ് ദൈവസന്നിധിയിലെത്തിയിരിക്കുന്നു. ജീവനില്ലാത്ത അവരുടെ ശരീരം മാത്രം ഇനിബാക്കി.എന്തോ ഒന്ന് അവളുടെ ജീവിതത്തിൽ നിന്ന് നഷ്ടപ്പെട്ട ഒരു തോന്നൽ. രാവിലെ അവരെ സഹായിച്ചിരുന്നെങ്കിൽ എന്നവൾക്ക് തോന്നി.ആ തോന്നൽ ഇന്നവളെ ഒരുപാട് പേർക്ക് താങ്ങും തണലുമായി കിളിക്കൂട് എന്ന പേരിൽ ഒരു വൃദ്ധസദനം നടത്തുന്നതിലേയ്ക്ക് നയിച്ചു.അനാഥർക്കും നാഥരുണ്ടായിട്ടും അനാഥരായി കഴിയുന്നവർക്കും വേണ്ടി അവളുടെ കിളിക്കൂടിന്റെ വാതിൽ എന്നും തുറന്നിരുന്നു.

മിസിരിയ ഹക്കീം
10 C സെന്റ് തെരേസാസ് ജി.എച്ച്.എസ്.
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ