സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/അക്ഷരവൃക്ഷം/എന്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
എന്തിന്

അച്ഛൻ എത്ര നേരമായി പോയിട്ട്. ഇതുവരെ വന്നില്ലല്ലോ. ഇറച്ചികൊണ്ടുവന്നിട്ട് അമ്മയ്ക്കത് കറി വെയ്‌ക്കേണ്ടതാണ്. ഒരു ബോധവുമില്ല! അതെങ്ങനാ എവിടെ പോയാലും എന്നെ കൂടെ കൂട്ടുന്നതാ. ഞാനാവുമ്പോ അച്ഛനേം കൂട്ടി വേഗം വീട്ടിലെത്തും. ആ ചന്തയിലേക്കയതുകൊണ്ടാ ഞാൻ കൂടി പോകാതിരുന്നത്. എനിക്ക് ഇഷ്ടമല്ലാവിടം. ലോകത്തിലെ എല്ലാ ജന്തുക്കളുടെയും ഇറച്ചികിട്ടുമെവിടെ, അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളതാ. എന്തൊരു അസഹ്യമായ ഗന്ധമാണവിടെ. അച്ഛന്റെ സ്വന്തം ഇഷ്ടപ്രകാരം ഞങ്ങളുടെ താമസം ബെയ്ജിങ്ങിൽ നിന്നും വുഹാനിലേക്ക് മാറ്റിയത് എന്തിനെന്നു ആ മാംസച്ചന്ത കണ്ടതിനു ശേഷമാ എനിക്ക് സത്യത്തിൽ മനസിലായത്. ഞായറാഴ്ചകളിൽ ഇറച്ചി ഞങ്ങൾക്ക് പതിവുള്ളതാണ്. എനിക്ക് ഇറച്ചിയോട് വലിയ താല്പര്യമില്ല എങ്കിലും ഞാനത് രുചിച്ചുനോക്കാറുണ്ട്. അയ്യേ, എന്തശ്രദ്ധയാണെനിക്ക് നിറങ്ങളെല്ലാം ചിത്രത്തിന് പുറത്തു പോയിരിക്കുന്നു. "മോളെ കൈ കഴുകി വാ ഉച്ചഭക്ഷണം കഴിക്കേണ്ടേ" ഊണുമുറി താഴെയാണെങ്കിലും മുകളിലെ നിലയിലെ ബാൽകെണിയിലിരുന്ന് ഭക്ഷണം കഴിക്കാനാണ് എനിക്കിഷ്ടം. ഞാൻ കൈകഴുകി കോവണിയിലൂടെ മുകളിലേക്കോടി. പെട്ടെന്നാണ് കോളിംഗ്ബെൽ അടിക്കുന്നത് കേട്ടത്. "ഇറച്ചിക്കൊതിയൻ തന്നെ " ഞാൻ പടികളിറങ്ങി വാതിൽ തുറന്നു. അതെ. എന്റെ ഊഹം തെറ്റിയില്ല. അത് അച്ഛൻ തന്നെയായിരുന്നു. വന്നപാടെ അച്ഛൻ ഇറച്ചി അമ്മയുടെ കൈയിൽ കൊടുത്തിട്ട് അച്ഛൻ എന്റെ കൂടെ ഭക്ഷണത്തിനിരുന്നു. ഹാ! ഒരു നല്ല ഞായർ കടന്നുപോയി.നാളെ തിങ്കളാണ് സ്കൂളിൽ പോകണം. പരീക്ഷയാണ്. നന്നായി ഒരുങ്ങിയിട്ടുണ്ടെങ്കിലും ഉള്ളിൽ ഒരു ഭയം. ഹോ....... അത് സാരമില്ല. ഞാൻ ലൈറ്റ് ഓഫ്‌ ചെയ്ത് അമ്മയെയും അച്ഛനെയും കെട്ടിപിടിച്ചുറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ ചെയ്ത് സ്കൂളിലേക്ക് പോയി.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി. അച്ഛനു പനിയും ചുമയും തുടങ്ങി. സാദാരണ പലപ്പോഴും ഇങ്ങനെ വരുന്നതുകൊണ്ട് ഞങ്ങൾ അതിനെ കാര്യമായെടുത്തില്ല. പിറ്റേന്ന് മുതൽ എനിക്കും അമ്മയ്ക്കും ഈ പനിയും ചുമയും കണ്ടുതുടങ്ങി. ഞങ്ങൾ ഡോക്ടറെ സമീപിച്ചു. മരുന്ന് നൽകി ഡോക്ടർ ഞങ്ങളെ പറഞ്ഞയച്ചു. ഞങ്ങൾ ആ മരുന്ന് കഴിക്കുകയും വിശ്രമിക്കുകയും ചെയ്തു. എങ്കിലും സ്ഥിതി കൂടുതൽ വഷളാവുകയാണ് ചെയ്തത്. പിറ്റേന്ന് ശ്വാസം കിട്ടാതെ വെപ്രാളപ്പെടുന്ന അച്ഛനെയാണ് ഞങ്ങൾ കണ്ടത്. ഉടൻ തന്നെ ഞങ്ങൾ അച്ഛനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയശേഷം ക്ഷണനേരം കൊണ്ടുതന്നെ ഒത്തിരിയേറെ ഡോക്ടർമാർ ഓടിക്കൂടി അച്ഛനെ വെന്റിലേറ്ററിലേക്ക് മാറ്റി. എന്നെയും അമ്മയെയും അവർ അവർ വേറൊരു മുറിയിലേക്ക് മാറ്റി. അമ്മയോട് എന്തൊക്കെയോ ചോദിച്ചു. എനിക്കൊന്നും മനസിലായില്ല. മാത്രമല്ല ഒത്തിരി നേരമങ്ങാനിരുന്ന് ഞാൻ മുഷിഞ്ഞു. പെട്ടന്ന് ആ ഡോക്ടർ സ്റ്റെതെസ്കോപ് ഉപയോഗിച്ച് എന്നെ പരിശോധിക്കാൻ തുടങ്ങി. എന്നെയും അമ്മയെയും വേറെവേറെ മുറിയിലേക്ക് മാറ്റി. എനിക്കൊന്നും മനസ്സിലാവുന്നില്ല. എല്ലാവരും വെപ്രാളപ്പെട്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. എന്താണെന്ന് എനിക്ക് പിടികിട്ടിയില്ല. കുറച്ചുനേരത്തിനു ശേഷം രണ്ട് ഡോക്ടർമാർ വന്നു കുറച്ചു മരുന്നുകളും ഗുളികകളും കഴിപ്പിച്ചു. ഏകദേശം ഇന്നൊരു ചൊവ്വാഴ്ച ആയിരിക്കണം. ഇതിനകത്ത് കിടന്നതിനാൽ സമയവും തിയതിയും ഒന്നുമറിയാൻ സാധിക്കുന്നില്ല.

അച്ഛനേംഅമ്മയേം കാണാത്ത വിഷമമുണ്ട്. പക്ഷെ, അവർ ചികിത്സയിലാണെന്നാണ് എന്നോട് ഡോക്ടറങ്കിൾമാർ പറഞ്ഞത്.എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ ഞാൻ കണ്ടത് രണ്ടു മൃതദേഹങ്ങളെ പതിഞ്ഞുകെട്ടി, രണ്ടു വെളുത്ത കുപ്പായമണിഞ്ഞവർ കൊണ്ടുപോകുന്നതാണ്. ആ........ ആരോ ഞാൻ തിരിച്ചു റൂമിലേക്ക് പോയി.ഗുളിക കഴിച്ചു. അച്ഛനേം അമ്മയേം തിരക്കിയപ്പോൾ ഡോക്ടർഅങ്കിൾ പറഞ്ഞു. " മോളെ മോളുടെ കുടുംബത്തിന് കൊറോണവൈറസ് എന്നാ മാരകരോഗം പിടിപ്പെട്ടിരിക്കുകയാണ്. അത് ചിലപ്പോഴ് മറ്റുള്ളവരിലേക്കും പകരും. മരണം വരെ സംഭവിക്കാം. അതാ മോളെ ഈ റൂമിൽ ഒറ്റയ്ക്ക് ഇരുത്തിയിരിക്കുന്നത്." അപ്പോഴാണ് ആ മൃതദേഹങ്ങൾ ആരുടെയാണെന്ന് എനിക്ക് മനസ്സിലായത്. ഞാൻ കരഞ്ഞുപോയി. ഇതെന്ത്? എന്തിന്?

റോസ്‍ന ജോസഫ്
7A സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ