പകൽചൂടിൽ വെന്തുരുകുന്നു പ്രകൃതി
സൂര്യകോപത്താൽ കരിഞ്ഞുണങ്ങുന്നു സസ്യജാലങ്ങൾ
മഴക്കാലം വന്നാലോ പ്രളയം മഹാപ്രളയം
അതിനാൽ നാം ആരെ പഴിക്കണം?
അകക്കണ്ണു തുറന്നു നാം നോക്കുക
നമ്മുടെ പരിസ്ഥിതി
കരയും കടലും എല്ലാം മലിനം
അതിനാൽ നാം ആരെ പഴിക്കണം?
നമുക്കൊരുമിച്ചു പ്രതിജ്ഞയേകീടാം
നമ്മുടെ പരിസ്ഥിതിയെ കാക്കുവാൻ
നാടിന്റെ നന്മയായീടേണം
ഇതായിരിക്കട്ടെ നമ്മുടെ ലക്ഷ്യവും