സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/അരുതു ചേട്ടാ അരുത്

Schoolwiki സംരംഭത്തിൽ നിന്ന്
അരുതു ചേട്ടാ അരുത്

ഒരു ദിവസം മനുവും കൂട്ടുകാരും കൂടി വീട്ടിലേയ്ക്കു പോകുകയായിരുന്നു. അപ്പോഴാണ് വഴിയിൽ മാലിന്യം കിടക്കുന്നതു കണ്ടത്. അവിടെ വളർന്നു വന്നിരുന്ന ഒരു മാവിൻ തൈ വാടിപ്പോയിരിക്കുന്നു. അവിടെ ഒഴുകിക്കൊണ്ടിരുന്ന തോട് മാലിന്യക്കൂമ്പാരമായിരിക്കുന്നു. ആ തോട്ടിലുണ്ടായിരുന്ന മീനുകൾ ചത്തിരിക്കുന്നു. ആ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഇടയ്ക്കിടയ്ക്ക് രൂക്ഷമായ ദുർഗന്ധം വമിച്ചിരുന്നു. അവിടെ നിറച്ച് ഈച്ചയും കൊതുകുമായിരുന്നു. അപ്പോഴാണ് ഒരാൾ ബൈക്കിൽ വരുന്നതു കണ്ടത്. അയാളുടെ കയ്യിൽ ഒരു ബാഗുണ്ടായിരുന്നു. മനു ആ ചേട്ടനോടു ചോദിച്ചു "ഈ ബാഗിലെന്താണ്?” ചേട്ടൻ പറഞ്ഞു "ഇതു മാലിന്യമാണ്.” അയാൾ ആ മാലിന്യം വലിച്ചെറിയാൻ തുടങ്ങി. "അരുത് ചേട്ടാ അരുത്" മനു തടഞ്ഞു. ചേട്ടൻ ചോദിച്ചു "ഇതിവിടിട്ടാൽ എന്താ കുഴപ്പം?” "ഈ മാലിന്യം കാരണം തൈ വാടിയിരിക്കുന്നു. കൊതുകു വളരാനും കാണമാകും. അതു വഴി ഡെങ്കിപ്പനിയുൾപ്പെടെയുള്ള രോഗങ്ങൾ പടരും.” "പിന്നെ ഞാനീ മാലിന്യം എവിടെയിടും?” "കുഴി കുത്തി അതിൽ മണ്ണിട്ടു മൂടുകയോ, കബോസ്റ്റാക്കുകയോ വേണം.” "ഓ ശരി മോനേ. അങ്ങനെയാവാം മോനെന്റെ കണ്ണു തുറന്നു. നന്ദി.” "നന്ദി ചേട്ടാ. നമ്മൾ പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നമ്മെയും സ്നേഹിക്കും”

അഭീൻ സജി
5 B സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ