സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ഒരിടത്ത് ഒരു ചെറുകര എന്നാ ഗ്രാമം ഉണ്ടായിരുന്നു. വളരെ ചെറുയ ഒരു ഗ്രാമം ആയിരുന്നു ചെറുകര. അവിടെ കുറെ ആളുകൾ തിങ്ങി പാർത്തിരുന്നു. അതുകൊണ്ട് തന്നെ വ്യക്തിശുചിത്വത്തിൽ ആ ചെറിയ ഗ്രാമം പിന്നോക്കതിലായിരുന്നു. ആ ഗ്രാമത്തിലുള്ള എല്ലാ ആളുകൾക്കും വിട്ടു മാറാതെ അസുഖങ്ങൾ ആയിരുന്നു. ജനിക്കുന്ന കുട്ടികൾ മുതൽ വയസ്സായ വൃദ്ധർ വരെ ഇതിൽ ഉൾപ്പെടുടുമായിരുന്നു. ആ ഗ്രാമത്തിൻറെ തലവനായ നീലകണ്ഠൻ ഒരു അഹങ്കാരം നിറഞ്ഞ മനസ്സായിരുന്നു. അത് മാത്രമല്ല ആ ഗ്രാമത്തിലെ ജനങ്ങളുടെ ഒരു ആവിശ്യം പോലും അവൻ പൂർത്തിയാക്കി കൊടുക്കത്തില്ലായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം നീലകണ്ഠൻറെ ഒരേ ഒരു മകനായ ജഗന്നാഥൻ തല കറങ്ങി വീണു. ജഗന്നാഥനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പരിശോധിച്ച ഡോക്ടർ നീലകണ്ഠനോട് പറഞ്ഞത് കേട്ട് അവൻ ഞെട്ടി പോയി. തൻറെ ഗ്രാമ വാസികൾ പറഞ്ഞ കാര്യം നീലകണ്ഠൻ അപ്പോൾ ഓർമ്മ വന്നു. ഗ്രാമത്തിലുണ്ടാവുന്ന പകർച്ചവ്യാധികൾക്ക് കാരണം ശുചിത്വമില്ലായിമയും , പ്രതിരോധ ശേഷിക്കുറവുമാണ്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കാൻ ഒരു പരുപാടി സങ്കടിപ്പിക്കണമെന്നുള്ള ആവശ്യത്തെ തള്ളിക്കളഞ്ഞതിൽ നീലകണ്ഠൻ വളരെ ദുഃഖിതനായി. താൻ അന്ന് ഇത് ചെയ്തിരുന്നെങ്കിൽ ഈ അവസ്ഥ തൻറെ മകന് വരികയില്ലായിരുന്നു. അതിനു നീലകണ്ഠന് കുറ്റബോധം തോന്നി. അങ്ങനെ ഗ്രാമത്തിലൊരു ബോധവൽക്കരണ ക്ലാസ്‌ നടത്തി ഗ്രാമത്തിലെ ജനങ്ങളെ ബോധവൽക്കരിച്ചു. വൃത്തി, ശുചിത്വം എന്നിലൂടെ ഗ്രാമത്തിലെ മാറാരോഗങ്ങളെ ജനം പ്രതിരോധിച്ചു.

കീർത്തന അജയൻ
8D സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ