സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/നന്മയുടെ പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുടെ പൂക്കൾ

അപ്പുവിന്റെ അച്ഛനും, അമ്മയും വളരെ തിരക്കുള്ള ആൾക്കാർ ആണ്. സിറ്റിയിലെ തന്നെ നമ്പർ വൺ ബിസിനസുകാർ. ഒരുപാട് ഫ്ലാറ്റുകൾ അവർക്ക് സ്വന്തമായി ഉണ്ട്. വലിയ കെട്ടിടങ്ങൾ പണിതുകൊടുക്കുന്ന ഒരു വലിയ എഞ്ചിനീയർ ആണ് അപ്പുവിന്റെ അച്ഛൻ രാംലാൽ. അമ്മ ഊർമ്മിള സിറ്റിയിലെ അറിയപ്പെടുന്ന ഡോക്ടറും. സ്വന്തമായി ഒരു ഹോസ്പിറ്റലിൽ ഉണ്ട് അപ്പുവിന്റെ അമ്മക്ക്. ഈ വലിയ തിരക്കുകൾക്കിടയിൽ അപ്പുവിന് ഒപ്പം കുറച്ചു സമയം പോലും ചിലവിടാൻ അവർക്കിടയിൽ നേരമില്ല. അതുകൊണ്ട് തന്നെ സിറ്റിയിലെ ജീവിതം അപ്പുവിന് വളരെ ബോറിങ് ആണ്. അപ്പുവിന് ഏറെ സന്തോഷകരമായ ഒരു കാര്യമാണ് ഇനി പറയാൻ പോകുന്നത്. അവൻ ആദ്യമായി അവന്റെ അച്ഛന്റെ തറവാട്ടിലേക്ക് പോകുകയാണ്. അവിടെ അപ്പുവിന്റെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്. അവർ വല്ലപ്പോഴും അപ്പുവിനെ കാണാനായി സിറ്റിയിലേക്ക് വരും. അപ്പോളാണ് അപ്പുവിന് ഏറെ സന്തോഷം. ആദ്യമായി താൻ നാട്ടിലേക്ക് പോകുന്നു. അവർക്കൊപ്പമാണ് അപ്പുവിന്റെ ഈ അവധിക്കാലം. അപ്പു ഏറെ സന്തോഷത്തിലാണ്. അവൻ രാവിലെ തന്നെ കുളിച്ച് റെഡി ആയി. അച്ഛൻ പെട്ടിയെടുത്തു രാമുവിന്റെ (വാല്യക്കാരൻ ) കയ്യിൽ കൊടുത്തു. രാമു അത് വണ്ടിയിൽ എടുത്തു വച്ചു. അച്ഛനും, അമ്മയും ഇന്നുതന്നെ തിരിച്ചു മടങ്ങും. എന്നെ അപ്പൂപ്പന്റെ അടുത്ത് വിടാൻ വേണ്ടി മാത്രമാണ് അവർ നാട്ടിലേക്ക് എത്തുന്നത്. അവർ യാത്ര പുറപ്പെട്ടു. യാത്ര ചെയ്യുമ്പോളും അപ്പുവിന്റെ മനസ് മുഴുവൻ ആകാംഷയിലാണ്. അവൻ അത്ഭുതപ്പെട്ടു. നാട്ടിൽ നിറയെ പച്ചപ്പാണ്. നല്ല കുളങ്ങൾ, ഒരിക്കലും വറ്റാത്ത പോലെ നിരന്നൊഴുകുന്ന പുഴകൾ. വയലിൽ നിൽക്കുന്ന പശുക്കൾ, അവയ്ക്ക് മേൽ എന്തോ അധികാരം ഉള്ളതുപോലെ നിൽക്കുന്ന കൊക്ക്. മരച്ചില്ലകളിൽ ഇരുന്ന് പാട്ടുപാടുന്ന കുയിലുകൾ, ചെറിയ ചെറിയ കുടിലുകൾ, കുളത്തിൽ നീന്തി തുടിക്കുന്ന ആരയന്നങ്ങളും താറാവുകളും. വളരേ മനോഹരമായ ഒരു കാഴ്ച. അപ്പുവിന് ഇങ്ങനെ ഒരു കാഴ്ച ആദ്യമായാണ് . പെട്ടന്ന് കാർ നിർത്തി അമ്മ തന്നെ വിളിച്ചു. തറവാട് എത്തി അപ്പൂപ്പനും അമ്മുമ്മയും വാതിൽക്കൽ തന്നെയുണ്ട് അപ്പു ഓടി അവർക്കരികിൽ എത്തി അപ്പുപ്പൻ അവനെ വാരി എടുത്തു ഒരുപാട് മധുര ചുംബനം നൽകി. അവൻ താഴെ ഇറങ്ങി തറവാട് ആകെ ഓടിക്കറങ്ങി നടന്നു. അപ്പുവിന് സ്വർഗത്തിൽ എത്തിയതുപോലെയുള്ള ആനന്ദമായിരുന്നു . അപ്പോഴാണ് അവൻ കണ്ടത് അവിടെ ഒരു വലിയ കുളം അതിൽ താറാവുണ്ട് ചെറിയ താമരകൾ മൊട്ടിട്ടുനിൽക്കുന്നു മീനുകൾ നീന്തി തുടിക്കുന്നു. അപ്പൊ അപ്പുവിന്റെ അപ്പുപ്പൻ അവിടേക്ക് വന്നു അവനെ എടുത്ത് വെള്ളത്തിലേക്ക് കാൽ ചവിട്ടിപ്പിച്ചു, മീനുകൾ അവന്റെ കാലിൽ വന്ന് കൊത്തി. അപ്പുവിന് ഇക്കിളി ആയി അവൻ കുടുകുടെ ചിരിച്ചു. അവധികാലം പകുതി ആയി ഇത്രയും ദിവസങ്ങളും അപ്പുപ്പന്റെയും അമ്മുമ്മയുടെയും കൂടെ അപ്പു സന്തോഷമായി തറവാട്ടിൽ കഴിഞ്ഞു. ഈ സമയം അവൻ മീൻപിടിക്കാനും, നീന്താനും, മരങ്ങൾ നടാനും ഒക്കെ പഠിച്ചു. കുറച്ചു ദിവസങ്ങൾ കൂടി കടന്നുപോയി . അച്ഛൻ വന്നു അപ്പുവിനെ സിറ്റിയില്ലേക്ക് കൊണ്ടുപോകാനായി. അന്ന്. വൈകിട്ട് അച്ഛനും അപ്പൂപ്പനും തമ്മിൽ ഒരു ചെറിയ തർക്കം നടന്നു. അപ്പുവിന് അത് വലിയ വിഷമം ആയി. അപ്പുവിൻറെ അച്ഛൻ തറവാട്ട് സ്വത്തുക്കളായ നിലവും നദികളുമെല്ലാം നികത്താൻ പോകുകയാണ്. എന്നിട്ട് അവിടെ വലിയ സൗധങ്ങൾ നിർമിക്കാൻ പദ്ധതിയിടുകയാണ്. ഇതുകേട്ട അപ്പുവിന് വളരെ ദുഃഖമായി.അവൻ അച്ഛനോട് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. പക്ഷെ അച്ഛൻ വിസമ്മതിച്ചു. ആ ചെറിയ കുട്ടി അവൻ ആകുംവിധം ഒന്നും കഴിക്കാതെയും, ആരോടും മിണ്ടാതെയും പ്രകൃതിക്കായി പ്രതിഷേധിച്ചു. അവന്റെ നിർബന്ധം കണ്ട് അവന്റെ അച്ഛൻ ഒരു തന്ത്രം പ്രയോഗിച്ചു. ഈ ഭൂമി ഒരിക്കലും നികത്തുന്നില്ലെന്നും, ഇവിടം നീ കാണുന്നതിലും മനോഹരമാക്കുമെന്നും നീ ഇപ്പോൾ തൽക്കാലത്തേക്ക്മാമന്റെ കൂടെ ലണ്ടനിൽ പോയി നിൽക്കണമെന്നും പറഞ്ഞു. അച്ഛൻ പറഞ്ഞത് സത്യം എന്നുകരുതി അപ്പു ലണ്ടനിലേക്ക് പോയി. പിന്നെ കുറെ വർഷങ്ങൾക്കു ശേഷം പഠനം പൂർത്തിയാക്കി അപ്പു തിരികെ തറവാട്ടിലേക്കാണ് വന്നത്. പക്ഷെ അവിടെ അവൻ കരുതിയതുപോലെ ആയിരുന്നില്ല. പണ്ട് വറ്റാത്ത പുഴകൾ ഇന്ന് വറ്റിവരണ്ടു. നിലങ്ങൾ നികത്തി വലിയ സൗധങ്ങൾ നിർമിച്ചിരിക്കിന്നു. വല്ലാത്ത ഒരു ദുർഗന്ധം അവിടെ അനുഭവപ്പെട്ടു, പ്ലാസ്റ്റിക്കുകൾ ആ നദിയിൽ കൊണ്ട് നിക്ഷേപിച്ചിരിക്കുന്നു. മലിനമായ ജലം ആണ് അവിടെയുള്ളത്. അത് ഉപയോഗിച്ചാൽ മാരകമായ രോഗങ്ങൾ ഉണ്ടായേക്കാം. പണ്ട് മരങ്ങൾ കൊണ്ട് നിറഞ്ഞ സ്ഥലത്ത് ഇന്ന് ഒരു മരം പോലുമില്ല. മരങ്ങൾ തണൽ വിരി ക്കാത്ത ഭൂമിയിൽ വിതച്ച വിത്തുകൾ എല്ലാം സൂര്യ താപത്താൽ ഉണങ്ങി നശിച്ചു. അപ്പുവിന് ഈ കാഴ്ച ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല. അവൻ പൊട്ടി കരഞ്ഞു പോയി. അവൻ സ്വർഗ്ഗ തുല്യം എന്നുകരുതിയ ഭൂമി ഇന്ന് നരക തുല്യ മായി കഴിഞ്ഞു. മരങ്ങളുടെ വേരുകൾ ആഴത്തിൽ ഇറങ്ങി കൊണ്ടിരുന്ന മണ്ണിൽ ഇന്ന് ഒരു വേര് പോലും ഇല്ല. മണ്ണ് ഒലിച്ചു പോയിരിക്കുന്നു. താൻ കുടിലുകൾ കാണ്ടിടത്തു ഇന്ന്, ജെ സി ബി യും, ട്രാക്ടറും വന്ന് മണ്ണു വാരുന്നു. ഇവിടെ വലിയ കെട്ടിടങ്ങൾ പണിയാൻ പോവുകയാണ്. കൃഷിയിടങ്ങൾ നികത്തി അവിടെ വലിയ കമ്പനി കൾ നിർമ്മിക്കാൻ ആണ് അപ്പുവിന്റെ അച്ഛന്റെ തീരുമാനം. സർക്കാർ അവർക്ക് അനുകൂലമാണ്. പാവപ്പെട്ടവർക്ക് ഉന്നത ജോലി നൽകാം എന്നാണ് അപ്പുവിന്റെ അച്ഛന്റെ വാഗ്ദാനം. ഇതെല്ലാം അവിടെയുള്ള കർഷകർ പറഞ്ഞാണ് അപ്പു അറിഞ്ഞത് പക്ഷെ അവന്റെ അച്ഛൻ കർഷകരെ പറ്റിക്കുകേയായിരുന്നു. അവരുടെ സ്ഥലം വാങ്ങി, പക്ഷെ അവർക്ക് വാഗ്ദാനം ചെയ്ത ജോലി ഇതുവരെ തന്നില്ല എന്ന് ആ കർഷകർ പൊട്ടി കരഞ്ഞു കൊണ്ട് അപ്പുവിനോട് പറഞ്ഞു. അപ്പോളാണ് അപ്പുവിന് കാര്യങ്ങൾ മനസിലായത്. അപ്പു അവന്റെ അച്ഛന് എതിരെ നിന്ന് പ്രകൃതി ക്കായി പോരാടി. അപ്പു ഉടൻ തന്നെ കോടതി യിൽ ഈ പ്രവർത്തനങ്ങൾ ക്ക് എതിരെ ഹർജി നൽകി. താൽക്കാലികമായി പ്രവർത്തനങ്ങൾ കോടതി സ്റ്റേ ചെയ്തു. തഹസിൽദാർക്ക് അന്വേഷണ ചുമതലയും നൽകി.ന്യായം അപ്പുവിന്റെ യും കർഷകരുടെയും ഭാഗത്ത്‌ ആയതുകൊണ്ട് തന്നെ അവർക്ക് നീതി ലഭിച്ചു. അപ്പു അവന്റെ അച്ഛന്റെ കയ്യിൽ നിന്നും ആ സ്ഥലം കർഷകർക്ക് നൽകി. നഷ്ടപരിഹാരവും അവർക്കു കൊടുത്തു. പിന്നെ മുതൽ അപ്പു തറവാട്ടിൽ ആണ് താമസിച്ചത്. അവൻ പ്രകൃതി ക്കായി പോരാടി. പ്ലാസ്റ്റിക്കുകൾ നിരോധിക്കാൻ സമരം നടത്തി. അപ്പുവിനൊപ്പം പരിസ്ഥിതി സംരക്ഷിക്കാനായി അവിടുത്തെ ജനങ്ങളും കൂടെയുണ്ടായിരുന്നു. തന്റെ തെറ്റ് മനസിലായ അച്ഛനും അവന്റെ കൂടെ നിന്ന് പ്രകൃതിയെ സംരക്ഷിച്ചു......

ദേവപ്രിയ. ആർ
8 B സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂര്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ