സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ശുചിത്വം എന്നാൽ എല്ലാ തരത്തിലുമുള്ള വൃത്തിയെന്നാണ് അർത്ഥമാക്കുന്നത് . ആരോഗ്യശുചിത്വം ,വ്യക്തി ശുചിത്വം , പരിസരശുചിത്വം എന്നീ തലങ്ങൾ ശുചിത്വത്തിനുണ്ട് . വ്യക്തി ശുചിത്വം: ഓരോ വ്യക്തിയും പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് . അവ കൃത്യമായി പാലിച്ചാൽ പകർച്ച രോഗങ്ങളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ സാധിക്കും . കൂടെക്കൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ചു കഴുകുക .ചുമയ്ക്കുമ്പോഴും , തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക .നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും .രാവിലെ ഉണർന്ന ശേഷവും ,രാത്രി ഉറങ്ങുന്നതിനു മുമ്പും പല്ല്തേക്കുക. ദിവസവും കുളിച്ച് ശുദ്ധി വരുത്തുക.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക . പരിസര ശുചിത്വം : ആരോഗ്യകരമായ ജീവിതം നയിക്കുവാൻ ശുദ്ധവും ശുചിത്വവുമുള്ള ഒരു പരിസരവും സൃഷ്‌ടിക്കുക എന്നത് നമ്മുടെ കടമയാണ് . ശുചിത്വമില്ലാത്ത പരിസരം മൂലമുണ്ടാകുന്ന നിരവധി മാരകമായ രോഗങ്ങളിൽ നിന്ന് സ്വയം രക്ഷനേടാം .വീടും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുക .പ്ലാസ്റ്റിക്കിന്റ ഉപയോഗം പൂർണമായും കുറച്ചും നമ്മുടെ പരിസരത്തേയും മണ്ണിനെയും സംരക്ഷികാം .

വ്യക്തി ശുചിത്വം തന്നെയാണ് ആരോഗ്യശുചിത്വം .


ശ്രുതി പി .കെ
7 B സെന്റ് ജോർജ് എച്ച് എസ് മുട്ടാർ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം