സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്/അക്ഷരവൃക്ഷം/കൊറോണയെന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന പാഠം

ജീവിതം തീരാത്ത അനുഭവങ്ങളുടെ ഒരു സാഗരം. ഇന്ന് അതായത് "ഏപ്രിൽ 16" ലോകം ഭീതിയോടെയും കരുതലോടെയും കൊറോണയെന്ന അണുബാധയെ പ്രതിരോധിക്കുന്ന ദിനങ്ങൾ, ലക്ഷക്കണക്കിന് ജീവൻ ഈ സ്വർഗമായ ഭൂമിയിൽ നിന്ന് പറന്ന് പോകുന്നു. തീർത്തും ഒരു കാരാഗ്രഹം എന്ന പോൽ. ജീവന്റെ നിലവിളിയിൽ പിടഞ്ഞു മരിക്കുന്ന ഒരു കൂട്ടം ആളുകൾ. അതിനെ തടുത്തു നിർത്താൻ തന്റെ ജീവൻ സംഭാവനയായി നല്കുന്ന ആരോഗ്യ പ്രവർത്തകർ. എന്റെ കൊച്ചു മനസ്സിൽ ഈ വേദനാർഹമായ നിമിഷം വളരെ വേദനാർഹമായി എന്റെ മനസ്സിൽ ആഴത്തിൽ . ആദ്യം തന്നെ നമ്മുടെ ജീവശ്വാസത്തിനുവേണ്ടി തന്റെ ജീവിതം സമൂഹത്തിനു നല്കിയ, ഊണും ഉറക്കവുമില്ലാതെ നമ്മുടെ ലോകത്തെ കൈപിടിച്ചുയർ ഇന്ന ആരോഗ്യ പ്രവർത്തകർക്ക് എന്റെ മനസ്സിന്റെ ഹൃദയത്തിന്റെ ഉള്ളിലും സിരകളിലും ഒഴുകുന്ന രക്തത്തെ എന്നപോൽ ബഹുമാനവും, ജീവന് തുല്യമായ ആദരവും നല്കുന്നു.

" കൊറോണ" എത്ര നിസ്സാരമായ പേര്. ഈ അണുബാധ ശരീരത്തിൽ പ്രവേശിച്ചാൽ അവനാണ് പിന്നെ നിങ്ങളുടെ ശരീരത്തിന്റെ ഭീമാകാരനായ രാജാവ്. ഈ ലോകം ഈ അവസ്ഥയും പിന്നിടും. പക്ഷെ എവിടേക്ക്? ഈ രോഗമാകുന്ന ചൂടിൽ വെന്തുരുകുന്നവർ ഏറെ. രക്ഷപ്പെടുന്നവരും ആയിരം. പ്രതിരോധിച്ചു ആയിരങ്ങൾ, തളർന്നു വീണു ആയിരങ്ങൾ. തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി പാഞ്ഞോടിയ മനുഷ്യൻ ഇന്ന് അണുബാധയുടെ പിടിയിൽ. " തളരും, തളർക്കും , തളരരുത് " എന്ന മുദ്രാവാക്യം മതി ഇനി. ഈ രോഗാണുവിനെ തുരത്താൻ വേണ്ടത് മനുഷ്യന്റെ പച്ചയായ മുഖമാണ്, ശുചിത്വമാണ്, ആരോഗ്യമാണ്. ഈ ലോകത്തെ ഏതൊരു വസ്തുവിനും ഒരെതിരാളിയുണ്ട്. ഇത് പ്രകൃതിയെന്ന പുസ്തകത്തിന്റെ നിയമമാണ്. ശുചിത്വ മാണ് പ്രതിരോധം. ഞാൻ പറഞ്ഞു - ഈ ലോകത്തിന്റെ പോക്ക് എവിടേക്കെന്ന്? അതിനു മുമ്പ് സ്വർണ്ണം കുഴിച്ചെടുത്താൽ അതിന്റെ പകുതി മുക്കാലും പ്രകൃതിയുടെ സംരക്ഷണ കവചമായ മണ്ണും മറ്റുമാണ്. ഇതിൽ നിന്ന് തരം തിരിച്ച് അവസാനം അത് ഒരു സ്വർണ്ണക്കട്ടിയായി മാറും. അങ്ങനെ ആഭരണങ്ങളും. ഈ ഒരു കാര്യം ജീവിതത്തിന് ഒരു സന്ദേശം തരുന്നു. കഠിനമായ അനുഭവത്തിലൂടെയും പ്രവൃത്തിയിലൂടെയും നമ്മളും ഈ സ്വർണ്ണത്തെപ്പോലെ തേജസ്സും നന്മയുമുള്ള ഒരു മനസ്സിന്റെ ഉടമയാവും. ഇനി ഇതിന്റെ പ്രതിരോധമാകുന്ന ചില പ്രവൃത്തിയിലേക്ക് കടക്കാം.

പ്രതിരോധം - ഒരു തരത്തിൽ - ശുചിത്വം. ശുചിത്വം മൂന്നു തരത്തിൽ - വ്യക്തിശുചിത്വം, വാർത്താ ശുചിത്വം, മന ശുചിത്യം. വ്യക്തിശുചിത്വം കൊണ്ട് സൂചിപ്പിക്കുന്നത്
▪️ കൈകൾ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
.▪️ 90% മദ്യം അടങ്ങിയ സാനിടൈസർ ഉപയോഗിക്കും.
▪️ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക,
▪️ ഒരു വ്യക്തി ഉപയോഗിച്ച മാസ്ക് മറ്റൊരു വ്യക്തി ഉപയോഗിക്കാതെ ശ്രദ്ധിക്കുക.
ഇനി വാർത്താ ശുചിത്വം വിദേശത്ത് ഫോണിലൂടെ വന്ന ഒരു സന്ദേശത്തിലൂടെ മനസ്സിലാക്കാം ഇത് വാട്സപ്പിൽ മദ്യം കഴിച്ചാൽ കൊറോണ മാറുമെന്ന വ്യാജ വാർത്തയാണെന്ന്. ചില രോഗികൾ ഇത് പരീക്ഷിച്ചു പകരം അവരുടെ ജീവനാണ് വിലയായി കൊടുത്തത്. ഇതിലൂടെ വ്യാജ വാർത്തകളുടെ ശുചിത്വവും അത്യാവശ്യമാണെന്ന് നമുക്ക് മനസ്സിലാക്കാം. കള്ളം ആയിരം പേർക്ക് ഫോർവേർഡ് ചെയ്താൽ അത് സത്യമാകുമോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനി മനശുചിത്വം. ഈ ഒരു സാഹചര്യം, നമുക്ക് ഇപ്പോൾ സമ്പൂർണ ലോക്ക് ഡൗൺ ആണ്. ഇത് വക വയ്ക്കാതെ പുറത്തിറങ്ങി നടക്കുന്നത് നല്ല മനസ്സിന്റെ ഉടമക്ക് യോജിച്ചതല്ല എന്നിലൂടെ മറ്റുള്ളവർക്ക് പകരരുതെന്ന നിശ്ചയ ബോധമാണ് നമുക്ക് വേണ്ടത്. നാം ഒരുമയോടെ പ്രവർത്തിച്ചാൽ നമുക്ക് തുരുത്താം ഈ കൊറോണ കെ '" തളരും തളർക്കും തളരരുത് " എന്ന മുദ്രാവാക്യം മനസ്സിൽ വച്ചു കൊണ്ട് മുന്നേറാം . പ്രകൃതിയെ ബഹുമാനിച്ചും നന്മ നിറച്ചും നല്ല മനസ്സിന്റെ ഉടമയാവാം.

ശ്രീലക്ഷ്മി ആർ ബാബു
IX A സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം