സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ/അക്ഷരവൃക്ഷം/ചിണ്ടനും ചിന്നനും

Schoolwiki സംരംഭത്തിൽ നിന്ന്
ചിണ്ടനും ചിന്നനും
          പതിവു പോലെ അന്നും ചിണ്ടൻ നടക്കാനിറങ്ങി അന്ന് ചിണ്ടൻ നടന്ന് എത്തിയത് പുഴക്കരയിലായിരുന്നു. അവൻ അറിയാതെ പുഴയിലേക്കു നോക്കി ഹായ്! ധാരാളം മീനുകൾ ചാടികളിക്കുന്നു. ഇന്നെങ്കിലും ഒരു മീനെ പിടിക്കണം. അവൻ ചുറ്റും പാടും നോക്കി   ഒരു മാർഗ്ഗവും കാണിന്നില്ലല്ലോ? എന്താ ഒരു വഴി. എന്തെങ്കിലും കണ്ടു പിടിക്കണം. കണ്ണുകൾ മെല്ലെ പരതി അപ്പോൾ അതാ മനുഷ്യൻ ഉപയോഗിച്ച് ഉപേക്ഷിച്ച ഒരു ചൂണ്ട. ചിണ്ടൻ എലി മീൻ  തിന്നാൻ ഉള്ള കൊതി മൂത്ത് ചുണ്ടയുമെടുത്ത് പുഴയോരത്ത് എത്തി. ചിണ്ടൻ എലി മെല്ലെ ചൂണ്ട വെള്ളത്തിൽ  ഇട്ടു. ചുണ്ടയിൽ  

മിൻ കുടുങ്ങുന്നതും എല്ലാവരും അവനെ അഭിനന്ദിക്കുന്നതും അവൻ ആ മിൻ എല്ലാവർക്കുമായി പങ്കു വയ്ക്കുന്നതും അവൻ സ്വപ്നം കണ്ടു. ദൂരെ നിന്ന് മെല്ലേ നടന്നു വരുകയായിരുന്നു ചിന്നൻ പൂച്ച. ഹായ് ചിണ്ടൻ എലി ചുണ്ടയിടുകയാണല്ലോ കൊള്ളാമല്ലോ. അവൻ ചൂണ്ടയിട്ട് പിടിക്കുന്ന മീനെ എനിക്ക് കഴിക്കാം ചിന്നൻ പൂച്ച ചിന്തിച്ചു. പെട്ടെന്ന് അവൻ പൊന്തകാട്ടിലെക്ക് ഒളിച്ചു. പാവം ചിണ്ടൻ എലി ഒന്നും അറിയാതെ! ഹായ് ചൂണ്ടയിൽ മീൻ കൊത്തി. അവൻ ചൂണ്ട വലിച്ചെടുത്ത് കരയിൽ ഇട്ടു. അതാ മീൻ കിടന്ന് പിടയ്ക്കുന്നു. പെട്ടെന്ന് പൊന്തകാട്ടിൽ പമ്മിയിരുന്ന ചിന്നൻ പൂച്ച മീനെ കടിച്ചെടുത്ത് ഒറ്റയോട്ടം. പാവം ചിണ്ടൻ എന്താണ് ഇവിടെ സംഭവിച്ചത് എന്ന് അറിയാതെ കണ്ണും മിഴിച്ചിരുന്നു.പൊന്തക്കുള്ളിലെക്കു മീനുമായിപോയ ചിന്നൻ പുച്ചയ്ക്ക് പണി കിട്ടി. മീനെ കടിച്ചപ്പോൾ ചൂണ്ട അവന്റെ വായിൽ കുടുങ്ങി. അവൻ കിടന്ന് പരക്കം പായാൻ തുടങ്ങി ഒരു വിധത്തിൽ അവൻ രക്ഷപ്പെട്ടു. ഉടക്കിയ ചുണ്ട ഊരിയെടുത്ത് അവൻ ആത്മഗതം ചെയ്തു

                                                                                  "അദ്ധ്യാനിക്കാതെ ഭക്ഷിക്കരുത്.
ആഗ്നസ് ബാബു
4A സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ,കോട്ടയം, ഈരാറ്റുപേട്ട
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ