സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


        
             മാനവരാശിയെ തകിടം മറിച്ച ഒരു മഹാമാരിയാണ് കോവിഡ് 19. ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് 19 രോഗബാധിതരുണ്ട് .കേരളത്തിൽ ഹർത്താൽ സാധാരണയാണ് , അതിനാൽത്തന്നെ മലയാളികൾക്ക് ഹർത്താലുകൾ പുത്തരിയല്ല .എന്നാൽ ഇപ്പോഴത്തെ ഗതി അതല്ല, ലോകം മുഴുവൻ ഒരു ഹർത്താലിലാണ് എന്നതാണ് സത്യം. പൊതുനിരത്തുകളിൽ വാഹനങ്ങളില്ല,ഹോട്ടലുകളില്ല,ഭക്ഷണശാലകൾ ഇല്ല.റോഡരികുകൾ നിശ്ചലം .മദ്യവില്പനശാലകളും ചായപ്പീടികകളും ഒന്നുമില്ല.ആവശ്യസാധനങ്ങൾ വിൽക്കുന്ന പലചരക്കുകടകൾ മാത്രം
ആണ് മനുഷ്യർക്ക് ആശ്രയം .

            കണ്ണും മുക്കും കാലുകളും കൈകളും ഒന്നും ഇല്ലെങ്കിലും മനുഷ്യരെ തകർക്കാൻ ശേഷിയുള്ള ഒരു ഭീകരനാണ് കോവിഡ് 19 എന്ന മാരകമായവൈറസ്.ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള വൈറസ് ആണ് കോവിഡ് 19.നമ്മുടെ ശരീരത്തെ ബാധിക്കുന്ന ഒരു വൈറസ് ആണ് കോവിഡ് 19.വൈറസ് നമ്മുടെ ഉള്ളിൽ പ്രവേശിച്ചാൽ
പനി,ചുമ തുടങ്ങിയ സാധാരണ രോഗങ്ങളിൽ തുടങ്ങി മാരകമായ മറ്റു പല രോഗങ്ങളിലേക്കും അത് നയിക്കും.ആവശ്യസമയത്തു ഡോക്ടറുടെ സഹായം തേടിയില്ലെങ്കിൽ ഈ വൈറസ് മരണത്തിലേക്കും നയിക്കും. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസ് ആണ് കോവിഡ്19.
                 കോവിഡ് 19 എന്ന വൈറസ് ആദ്യം സ്ഥിതീകരിച്ചത് ചൈനയിലെ വുഹാൻ നഗരത്തിലാണ്.വുഹാൻ എന്ന ചെറിയ പ്രദേശത്തു നിന്നാണ് കോവിഡ് 19 ലോകത്താകെ പടർന്നു പിടിച്ചത്.മാരകമായ ഈ മഹാമാരിയെ തടുക്കാൻ ഒരു മറുമരുന്നും കണ്ടുപിടിച്ചിട്ടില്ല.ലോകമാകെ ഈ വൈറസിന്റെ മറുമരുന്ന് കണ്ടുപിടിക്കുവാനുള്ള പരിശ്രമത്തിലാണ്.വൈറസിനെ തടുക്കാൻ നാം ആദ്യം ചെയ്യേണ്ടത് കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക എന്നുള്ളതാണ്,അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റിസിർ ഉപയോഗിച്ചു കൈകൾ കഴുകണം.
ആഘോഷങ്ങളിലും മറ്റും പോകാതിരിക്കാൻ പരമാവധി ശ്രമിക്കണം. തുമ്മുമ്പോൾ തൂവാല വച്ച് മുഖം മറയ്ക്കുക.അങ്ങനെ നമ്മുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം.നമ്മൾ ഒന്നായി നിന്നാൽ കോവിഡ് 19 എന്ന മഹാമാരിയെ ചെറുത്തു തോല്പിക്കാം.
           

ഋഷികേശ്‌ എച് നായർ
5A സെൻറ്‌ ജോൺ എൻ എച് എസ് എസ് കൊഴുവനാൽ
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം