സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നമ്മുടെ ഭൂമിക്ക് കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു.കടലും കരയും മഞ്ഞും മഴയും എല്ലാം ഭൂമിയിലെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ദശലക്ഷക്കണക്കിനു വർ‍ ഷങ്ങളുടെ സഞ്ചാരത്തിനൊടുവിലാണ് നാമിന്നു കാണുന്ന ഭൂമി ജൈവവൈവിധ്യങ്ങളുടെ കലവറയായി മാറിയത്.മനുഷ്യരും മൃഗങ്ങളും സസ്യങ്ങളുമെല്ലാം ഈ ഗ്രഹത്തെ അതിമനോഹരമാക്കി. വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി. ജീവജാലങ്ങളും അജീവീയഘടകങ്ങളും സമരസപ്പെട്ടുകഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും നമുക്ക് പരിസ്ഥിതിയെന്നു വിളിക്കാം . ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ജലം മണ്ണ് വായു എല്ലാം പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങളാണ് ഇന്ന് പരിസ്ഥിതി ഏറെ ചർച്ചചെയ്യപ്പെടുന്നതാണ് . പരിസ്ഥിതി ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട് എന്നതുതന്നെയാണ് ഇതിനു കാരണം. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ആധുനികമനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവികഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം അറ്റുപോകുന്നു. നമ്മുടെ നിലനിൽപിനാധാരമായ പ്രകൃതിയെക്കുറിച്ച് നാം ഒട്ടേറെ കര്യങ്ങൾ അറിയാനുണ്ട്. ഈ അറിവിനെയാണ് പരിസ്ഥിതി വിഞ്ജാനം എന്നു പറയുന്നത് . ജീവികളുടെ പരസ്പരബന്ധത്തെക്കുറിച്ചും അവയ്ക്ക് പരിസ്ഥിതിയുമായുള്ള ബന്ധത്തെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണിത് . ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധവും അവ സ്വാധീക്കപ്പെടുന്ന രീതികളും പരിസ്ഥിതി വിഞ്ജാനീയത്തിൽ പ്രതിപാദിക്കുന്നു. പരിസ്ഥിതിവിഞ്ജാനം മനുഷ്യന്റെ നിലനിൽപിനു തന്നെ അനിവാര്യമാണ് . ഇതിൽ മനുഷ്യൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് പ്രകൃതിസംരക്ഷണത്തിനാണ് . സ്വന്തം ആവാസവ്യവസ്ഥയായ പരിസ്ഥിതിയെ സംരക്ഷിക്കാതെ മനുഷ്യനു നിലനിൽപില്ല .അതു നമ്മുടെ കടമയാണ് . ജലം മണ്ണ് വായു തുടങ്ങിയ പ്രകൃതിവിഭവങ്ങൾ മലിനമാകാതെ നാം സംരക്ഷിക്കണം. പ്രകൃതിയുടെ സമ്പത്തായ വനവിഭവങ്ങൾ സംരക്ഷിക്കുന്നതിൽ നാം വിമുഖത കാണിക്കരുത് . പ്രകൃതിയിലെ ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസഉല്പന്നങ്ങൾക്കെതിരെയും ആണവപരീക്ഷണങ്ങൾക്കും രാസ- ജൈവആയുധങ്ങൾ നിരോധിക്കുന്നതിനും നാം യത്നിക്കണം. നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുതന്നെയാണ് . ഒരു ജീവിയുടെ ചുറ്റുപാട് ആവാസവ്യവസ്ഥയെന്നാണ് അറിയപ്പെടുന്നത് . ഒരു ആവാസവ്യവസ്ഥ നിലനിൽക്കുന്നതാകട്ടെ അവിടെ ജീവിക്കുന്ന ജീവജാലങ്ങളു ടെ പരസ്പര ഇടപെടലുകളുടെ അടസ്ഥാനത്തിലായിരിക്കും. മനുഷ്യർക്കു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും സ്വന്തമായ ആവാസവ്യവസ്ഥയും അതിനെ സ്വാധീനിക്കുന്ന പരിസ്ഥിതിയുമുണ്ട്. ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ നിലനിൽപിനാധാരം . ജീവിക്കുന്നതിനാവശ്യമായ ചുറ്റുപാടുകൾ ഒരുക്കുന്നതിലും പരിസ്ഥിതിക്കു പങ്കുണ്ട്. ജീവജാലങ്ങളുടെ പരസ്പരബന്ധവും അവയ്ക്ക് പരിസ്ഥിതിയുമായുള്ള ബന്ധവും പരിസ്ഥിതിയെ നിലനിർത്തുന്നു. ഭക്ഷണത്തിനുവേണ്ടി മ റ്റുള്ളവയെ ഇരകളാക്കുകയും മറ്റുള്ളവയുടെ ഇരകളാവുകയും ജീവജലങ്ങൾക്ക് പ്രകൃതിയിലുള്ളത് . അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു ജീവിവർഗം കുറയുകയോ വർധിക്കുകയോ ചെയ്യുന്നത് പരിസ്ഥിതിക്കു ഭീഷണിയാണ്

നോഹിത്
9C സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം