സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/പരിഭവമുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിഭവമുത്തുകൾ

അതിരാവിലെ തുടങ്ങിയ മഴ ഇനിയും ശമിച്ചിട്ടില്ല. കട്ടിയുള്ള കോട്ടണ്പുതപ്പ്വാരിച്ചുറ്റിഞാൻഉമ്മറപ്പടിയില് മടിപിടിച്ചിരുന്നു.മുറ്റത്ത്ചിതറിത്തെറിക്കുന്ന വെള്ളിമുത്തുകൾ ഞാൻ കൺകുളിർക്കെ കണ്ടു. ആകാശം കരയുകയാണോ? പാവം... ഞാൻ ഗദ്ഗദം കൊണ്ടു. തൊടിയിലെ ചേമ്പിലക്കൂട്ടങ്ങളിലേയ്ക്ക്എന്റെകണ്ണുകൾപാഞ്ഞു. ചേമ്പിലപാത്രങ്ങളിൽ വെള്ളിമുത്തുകൾ ഓടിക്കളിക്കുന്നു. മഴ തോർന്നു.മരച്ചില്ലകളിൽ കിളികൾ സംഗീതം പൊഴിക്കുന്നു. ഞാൻ മുറ്റത്തേക്കിറങ്ങി. പച്ച ചേമ്പിലത്താളികൾ എന്നെ വിളിക്കുകയാണോ? ഓടിച്ചെന്ന് താളിയിൽ ന‍ൃത്തം വയ്ക്കുന്ന ആ മഴ മുത്തുകൾ കൈക്കുമ്പിളിലേയ്ക്ക് കോരിയെടുക്കാൻ മനസ്സു തുടിച്ചു. പക്ഷേ, എന്നോട് പിണങ്ങിയിട്ടോ എന്തോ, ആ പരിഭവ മുത്തുകൾ വഴിമാറി തറയിൽ പതിച്ചു......

ജെഫിൻ എം മധു
9A സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ