സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം | |
---|---|
വിലാസം | |
ഇത്തിത്താനം ഇത്തിത്താനം പി.ഒ. , 686535 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1888 |
വിവരങ്ങൾ | |
ഫോൺ | 0481 2336506 |
ഇമെയിൽ | stjohnslps2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33363 (സമേതം) |
യുഡൈസ് കോഡ് | 32100100404 |
വിക്കിഡാറ്റ | Q87660604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ദുകുമാരി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഏലിയാമ്മ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആര്യ ജയദേവ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഇത്തിത്താനം സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം.
ചരിത്രം
അഞ്ചു വിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ ഇത്തിത്താനം എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിൽ 1888 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . ഇത്തിത്താനം പള്ളിയടിയിൽ പുരയിടത്തിൽ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ പിന്നീട് സ്ഥല പരിമിതി മൂലം 1911 -ൽ കൈതയിൽ ശ്രീ കോര മാത്യു സംഭാവനയായി നൽകിയ 50 സെന്റ് പുരയിടത്തിലേക്ക് മാറ്റിയപ്പോൾ "സെന്റ് ജോൺസ് എന്ന പേര് നിലവിൽ വന്നു. അന്ന് ഈ സ്കൂൾ സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിലായിരുന്നു. 1948-ൽ ഈ സ്കൂൾ ഗവൺമെന്റിന് സമർപ്പിച്ചതു മുതൽ "സെന്റ് ജോൺസ് ഗവൺമെന്റ് എൽ. പി . സ്കൂൾ എന്ന പേര് നിലവിൽ വന്നു.
ഇത്തിത്താനത്തെയും സമീപ പ്രദേശത്തിലേയും ഏറ്റവും പഴക്കം ചെന്ന സ്‌കൂലാണിത്. ഞങ്ങളുടെ പ്രദേശത്തെ പ്രഗത്‌ഭരുമായ നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഈ സ്കൂളിൽ നിന്നാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ ഇന്നും ഈ സ്കൂൾ നിലകൊള്ളുന്നു. പുതിയ രീതികളും സമീപനങ്ങളും ഉൾക്കൊണ്ടു കാലത്തിന്റെ ഗതിക്കനുസരിച്ചു മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് സ്കൂൾ പ്രവർത്തന്ങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ 50 സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന് 6 ക്ലാസ്സ് റൂമുകളും ഒരു കമ്പ്യൂട്ടർ റൂം ഒരു അടുക്കളയും ഊണു മുറിയും ഒരു ഓഫിസ് റൂം ഇവയാണ് നിലവിൽ ഉള്ളത്. ക്ലാസ് മുറികളിൽ ഒരെണ്ണം സ്മാർട്ട് ക്ലാസ്സ് റൂമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായ് പ്രത്യേകം ശുചിമുറികൾ ഉണ്ട്. സ്കൂൾ കെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. കുടിവെള്ള സംവിധാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
-
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറി കൃഷി
വഴികാട്ടി
- ചങ്ങനാശ്ശേരി * റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6 km)
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33363
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ