സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


 അകലെയായിരുന്നു അകതാര് അറിയുന്ന ഒരു കാലം
കരുതിയോ നാം ഇങ്ങനെയൊരു കാലം ഇത്രമേൽ കരുതലുകൾ കരുതി വെക്കേണ്ട കാലം
പാറിപ്പറന്നു നടന്നവരല്ലേ നാം
ഇന്നു നാം ബന്ധുര കാഞ്ചന കൂടുകളിൽ വിമുഖരായങ്ങനെ നിന്നിടുന്നു
ജീവതരുക്കൾ പിഴുതെറിഞ്ഞോർ നമ്മളല്ലേ പോറ്റിയത് എല്ലാം പിഴുതെറിഞ്ഞോർ
പെറ്റമ്മതൻ മാറുപിളർന്ന് രക്തരക്ഷസ്സുകൾ നമ്മൾ
നേട്ടത്തിനുള്ള നെട്ടോട്ടങ്ങളിൽ നട്ടതെല്ലാം
ചുട്ടെരിച്ചവർ നമ്മൾ തന്നെ
ലോകം ചുടലപ്പറമ്പായ്തീർന്ന നേരം നേടിയതൊന്നുമേ രക്ഷയ്ക്കുതകില്ല
എന്ന തിരിച്ചറിവുള്ളിലുണ്ടായ നേരം
 സോപ്പ് ഇട്ടാൽ ചാകുനൊരണുവിന്റെ മുന്നിൽ
ഭീരുവായ് നിന്നു നാം
മരണമെന്ന അമൂർത്തമായ മരവിപ്പിന് മുൻപിൽ
ലോകം തലകുനിച്ചു നിന്നിടും നേരം അവനവൻ തീർത്ത കെണിയിലെല്ലാമൊടുങ്ങുന്നു.
ചേരികൾ മഹാനഗരങ്ങൾ എന്നുള്ള ചേരിതിരിവുകൾ ഇവിടെയില്ല
കേമനാം മാനവരൊക്കെയും
 വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
ആണവ ആയുധ കോപ്പുകൾ പോലും നിൻ ആനന്ദ നൃത്തത്തിൽ കളിപ്പാവയോ?
പച്ചനിറമുള്ള മാസ്ക് വെച്ച് കാണുന്ന നേരം മാനുഷരെല്ലാരും ഒന്നുപോലെ
കുറ്റം പറയാൻ ആണെങ്കിൽ പോലും
വായ തുറക്കുവാൻ ഇന്ന് ആർക്കു പറ്റും!
ആർത്തി കൊണ്ടെത്രയോ ഓടി തീർത്തു നമ്മൾ
ഇനി കാത്തിരിക്കാം
നമുക്ക് അൽപനേരം
പ്രഭാതം മുന്നിലാണ് തീർച്ചയായും നാം അതിജീവിക്കും
 

ഏഞ്ചൽ മേരി പി ബി
സെന്റ് ജോൺസ് പറപ്പൂർ
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത