സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ശുചിത്വമുള്ളവരാകാം

ശുചിത്വമുള്ളവരാകാം

നമ്മുടെ ജീവിതത്തിലെ പ്രധാന ഘടകമാണ് ശുചിത്വം. ശുചിത്വം രണ്ടുതരത്തിലുണ്ട്, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും.


 പരിസര ശുചിത്വം
              പരിസരം ശുചിയായി സൂക്ഷിച്ചില്ലെങ്കിൽ അതു നമ്മളെ രോഗത്തിൽ കൊണ്ടെത്തിക്കും. പരിസരശുചിത്വം കുറയുമ്പോഴാണ് പനി ജലദോഷം ചുമ എന്നീ ചെറു രോഗങ്ങൾ വരുന്നത്. പലപ്പോഴും ഈ ചെറു രോഗങ്ങൾ നമ്മെ മാരകമായ രോഗങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു. പരിസരത്തിൽ അനാവശ്യമായി കിടക്കുന്ന ചിരട്ടകൾ, മുട്ട തോടുകൾ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയിൽ വെള്ളം തങ്ങും. ആ വെള്ളത്തിൽ കൊതുകു മുട്ടയിടുകയും അത് വിരിയുകയും ചെയ്യുന്നു. കൊതുക് പെരുകുന്ന തോറും രോഗങ്ങൾ കൂടുന്നു.

 പരിസരം എങ്ങനെ ശുചിയായി സൂക്ഷിക്കാം?
 ** മുട്ടത്തോട് കൾ ചിരട്ടകൾ പൊട്ടിയ പ്ലാസ്റ്റിക് ഉപകരണങ്ങൾ എന്നിങ്ങനെ വെള്ളം കെട്ടിനിൽക്കുന്ന സാധനങ്ങൾ നശിപ്പിച്ചു കളയുക.

    • പ്ലാസ്റ്റിക്കുകൾ കത്തിക്കരുത് അത് നമ്മുടെ അന്തരീക്ഷ വായുവിനെ മലിനമാക്കുന്നു.
    • മുറ്റത്ത് വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
    • റോഡിനരികിൽ പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കരുത്.


   വ്യക്തി ശുചിത്വം
                 ഒരു വ്യക്തി എപ്പോഴും പാദരക്ഷകൾ ഉപയോഗിക്കണം. കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും വേണം. എപ്പോഴും നല്ല ഭക്ഷണങ്ങൾ കഴിക്കണം. പുറത്തുപോയി വരുമ്പോൾ ശരീരം വൃത്തിയാക്കണം.
                 പരിസരത്തെ മാലിന്യമുക്ത മായി സൃഷ്ടി ഗണങ്ങളെ സംരക്ഷിക്കുന്നതിൽ നമുക്ക് പ്രധാന പങ്കു വഹിക്കാം.
 

അബിധ കെ എം
5 B സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം