സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വീടും പറമ്പും ശുചിയാണെന്നാൽ
രോഗം നമ്മെ പിടികൂടില്ല
രോഗം നമുക്ക് ഇല്ലെന്നാണെൽ
ആയുസ്സും കൂടുമല്ലോ
വെള്ളം കെട്ടി കിടക്കുന്നുണ്ടേൽ
കൊതുകുകൾ മുട്ട ഇടുമല്ലോ
ഡെങ്കി മലേറിയ ചിക്കുൻ ഗുനിയ
എന്നിവ ആളി പടരുമല്ലോ
അമ്പടാ കൊതുകേ അങ്ങനെ
നീ ഞങ്ങടെ പറമ്പിൽ വളരേണ്ട
ഒഴിഞ്ഞ ചിരട്ടകൾ ഇപ്പോൾ തന്നെ
ഞങ്ങൾ എടുത്ത് മാറ്റുന്നു
വെള്ളം ചൂടാക്കാതെ കുടിക്കാൻ
ഞങ്ങളെ ഒന്നും കിട്ടില്ലല്ലോ
കോളറയൊന്നും ഞങ്ങളെ
തൊടുകില്ലല്ലോ
കൂട്ടരേ നിങ്ങൾ മറക്കില്ലല്ലോ
ആഹാരത്തിനു മുൻപും പിൻപും
കൈയും വായും കഴുകീടാൻ
പകർച്ചവ്യാധികൾ തുരത്തീടാം
പരിസര ശുചിത്വം മുഖേന

ജോസഫ് എം ബിജു
2 എ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത