സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/വെട്ടരുതേ മരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വെട്ടരുതേ മരങ്ങൾ

വെട്ടല്ലേ കുഞ്ഞേ മാമരങ്ങൾ
വെട്ടല്ലേ കുഞ്ഞേ തൈമരങ്ങൾ

നമ്മുടെ നാടിനെ ശീതളമാക്കുക
നൽഹരമാം മരം വെട്ടീടല്ലേ


മാമരം വെട്ടിയാലാറു വറ്റും
മാമല നാടിനു നഷ്ടമേറും

കാട്ടാറുപോലും വരണ്ടുപോകും
കാട്ടിലെ പൂക്കൾ കൊഴിഞ്ഞുപോകും

പച്ചിലച്ചാർത്തു കരിഞ്ഞുപോകും
പച്ചവെള്ളത്തിന് ക്ഷാമമാകും

ഉച്ചക്കൊടുംവെയിൽ ഏറ്റു നമ്മൾ
കത്തിയുരുകി ദ്രവിച്ചുപോകും.

ആൽബിൻ ജോസഫ്
8 എ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത