സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

എൻസിസി

അസ്സോസിയേറ്റ് എൻസിസി ഓഫീസർ  : ശ്രീ. ജയേഷ് ജോർജ്

അംഗങ്ങളുടെ എണ്ണം :90(45+45, ഫസ്റ്റ് ഇയർ +സെക്കന്റ് ഇയർ)

2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുവാനുള്ള കർമ്മ പദ്ധതികൾ അധ്യയനവർഷാരംഭത്തിൽ തന്നെതുടങ്ങി. വിദ്യാലയത്തിന്റെ അച്ചടക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഇരിട്ടി സബ്ജില്ലാ കായികമേള വിദ്യാലയത്തിൽ അരങ്ങുണർന്നപ്പോഴും, ലഹരി വിരുദ്ധ ക്യാമ്പയിനുകളുടെ മുൻപന്തിയിൽ നിന്നപ്പോഴും എൻസിസി കേഡറ്റുകളായ നമ്മുടെ വിദ്യാർത്ഥികൾ വിദ്യാലയത്തിന് മികവ് പകരുവാൻ വഴിതെളിച്ചങ്ങളായി.

പ്രവർത്തനങ്ങൾ

  • ആഴ്ചയിൽ രണ്ടു ദിവസങ്ങൾ യൂണിഫോം ധരിച്ച് വരുന്നു.
  • വിദ്യാലയത്തിലെ അച്ചടക്കുമായി ബന്ധപ്പെട്ട മുൻപന്തിയിൽ നിൽക്കുന്നു.
  • മാർച്ച് പാസ്റ്റും പരേഡുകളും ഓരോ ആഴ്ചയിലും ചിട്ടയോടെ നടത്തുന്നു.
  • സ്കൂൾ കലോത്സവം, സ്പോർട്സ്, മെറിറ്റ് ഡേ, പേരാവൂർ മാരത്തോൺ, ആനുവൽ ഡേ, മറ്റ് വിശേഷദിവസങ്ങളിലെല്ലാം തന്നെ സ്കൂൾ ഡിസിപ്ലിൻ കാത്തുസൂക്ഷിക്കുവാൻ മുൻപന്തിയിൽ നിന്നു.
  • ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് റാലിയിൽ പങ്കെടുത്തു.
  • എൻ സി സി ദിനവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.
  • റിപ്പബ്ലിക് ഡേ യിൽ വിദ്യാലയ ശുചീകരണം നടത്തി.
  • ഫ്ലവർ മരിയ സാബു , മാല്യ നിക്‌സോൺ എന്നീ കേഡറ്റുകൾ NCC EBSB നാഷണൽ ക്യാമ്പിൽ പങ്കെടുത്തു .