സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ദൈവത്തിൻ കരവിരുത് എത്രമനോഹരം!
മണ്ണിന് തണലായ് മരങ്ങളും
കാറ്റാടിയായി തളിരിലകളും
പ്രതിസന്ധികളെ വകഞ്ഞു മാറ്റി ഒഴുകും പുഴകളും
ഭൂവിൻ സമാധാനം പേറും സുന്ദരനീലാകാശവും
പ്രതീക്ഷകളോടെ പ്രഭാതത്തെ
ചിരിച്ചുകാട്ടുന്ന പൂക്കളും
അമ്മതൻ മാധുര്യം പാടി
പുകഴ്ത്തും പക്ഷികളും
വെളുത്ത ആകാശം നോക്കി
പുഞ്ചിരിക്കും കറുത്ത മണ്ണും
സുന്ദരപ്രപഞ്ചത്തെ സൃഷ്ടിച്ചൊരീശ്വരാ....
കൈയബദ്ധമോ നിന്റെ മർത്യ സൃഷ്ടി.

ഐവിൻ സിബി
10 F സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത