സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗണും പരിസ്ഥിതിയും
ലോക്ക് ഡൗണും പരിസ്ഥിതിയും
ലോകം അതിരൂക്ഷമായ മലിനീകരണ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് കോറോണ വൈറസ് ( Covid 19 ) എന്ന മഹാമാരി ലോകമെങ്ങും ചുരുങ്ങിയ സമയംകൊണ്ട് വ്യാപിച്ചത്. കോറോണ വ്യാപനം തടയുന്നതിനായി മിക്ക രാജ്യങ്ങളും ലോക് ഡൗൺ അടക്കമുള്ള നടപ്പടികൾ സ്വീകരിച്ചതിന്റെ ഭാഗമായി പ്രകൃതിയിൽ നമുക്ക് ഒട്ടേറെ മാറ്റങ്ങൾ കാണാം സാധിക്കുന്നു. കൊറോണയുടെ വ്യാപനത്തെ തുടർന്ന് നമ്മുടെ രാജ്യത്ത് ലോക് ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ നിരത്തിൽ വാഹനങ്ങളുടെ തിരക്ക് വളരെ കുറവാണ്. ഇന്ധനങ്ങളുടെ ഉപയോഗം കുറഞ്ഞതിന്റെ ഫലമായി അതിമാരകമായ കാർബൺ മൊണോക്സൈഡ് അന്തരീക്ഷത്തിൽ കുറഞ്ഞിരിക്കുകയാണ്. അതിനാൽ വായുമലിനീകരണം വളരെയേറെ കുറഞ്ഞിരിക്കുകയാണ്. ഇതിനാൽ നമുക്ക് ശുദ്ധവായു ലഭിക്കുകയും മറ്റു ജീവജാലങ്ങൾക്ക് സുഖകരമായി ജീവിക്കുവാനും സഹായിക്കുന്നു. അതുപോലെ തന്നെ ഫാക്ടറികളുടെയും മറ്റു വ്യവസായശാലകളുടെയും പ്രവർത്തനം നിലച്ചതോടെ ഈ ഭൂമിയുടെ നല്ലൊരു ഭാഗം വായുവും ശുദ്ധമായിരിക്കുന്നു. വായുമലിനീകരണം പോലെതന്നെ ജലമലിനീകരണവും കുറഞ്ഞിരിക്കുകയാണ്. ഫാക്ടറികളിലേയും ഹോട്ടലുകളിലെയും മറ്റു വ്യവസായശാലകളിലെയും അഴുക്കുമാലിന്യങ്ങൾ ഒഴുകി എത്താത്തതിനാൾ ജലമലിനീകരണവും വളരെ ഏറെ കുറഞ്ഞിരിക്കുന്നു.ഇത് ജലത്തിൽ ജീവിക്കുന്ന ജീവജാലങ്ങൾക്ക് ഒരു ആശ്വാസമാണ്. പുഴകളിലും കടലുകളിലും മത്സ്യബന്ധന ബോട്ടുകളും യാത്രാബോട്ടുകളും ഓടാത്തതിനാൽ വെള്ളം ഇപ്പോൾ തെളിഞ്ഞുകിടക്കുകയാണ്. ഇത്രയും നാൾ നദികളുടെയും കടലുകളുടെയും അടിത്തട്ടിൽ ജീവിച്ചിരുന്ന ജീവജാലങ്ങൾ ജലത്തിൽ അർമാധിക്കുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പ്ലാസ്റ്റിക്കിന്റെ ഉപയോഗവും ഇപ്പോൾ വളരെയേറെ കുറഞ്ഞിരിക്കുകയാണ്. ഇത്രയും നാൾ വാഹനങ്ങളുടെ കാഹളവും മോട്ടറുകളുടെ പ്രവർത്തനവുമായി ശബ്ദിച്ചിരുന്ന ഈ പ്രകൃതിയെ നാം ഇന്ന് ശ്രദ്ധിച്ചാൽ നല്ല മധുരമുള്ള പക്ഷികളുടെ ഗാനവും ഇളം കാറ്റ് ചൂളമടിച്ച് പോകുന്ന ഭംഗിയുള്ള ഗീതവും നമുക്ക് ആസ്വദിക്കാൻ സാധിക്കുന്നു. ജനങ്ങൾ കൂട്ടം കൂടാൻ പാടില്ലാത്തതിനാൽ രാഷ്ട്രിയ-മത-ആഘോഷ യോഗങ്ങൾ കുറഞ്ഞിരിക്കുന്നു .അതിനാൽ തന്നെ മൈക്കുകളുടെ ശബ്ദങ്ങൾ നിലച്ചിരിക്കുന്നു. അതുപോലെ തന്നെ നിരത്തിൽ വാഹനം ഓടാത്തതിനാലും വ്യവസായ ശാലകൾ പ്രവർത്തിക്കാത്തതിനാലും ഇവയുടെ ശബ്ദവും നിലച്ചിരിക്കുന്നു .ഇത് നമ്മുടെ പ്രകൃതിയുടെ ആരോഗ്യവും നാം അടക്കമുള്ള ഓരോ ജീവജാലങ്ങളുടെയും നിലനില്പ്പിനും വളരെ ഏറെ ഉപകാരപ്രദമായി . നാം നമ്മുടെ അധികാരികളുടെ വാക്കുകൾ അനുസരിച്ചും പ്രകൃതിയെ സംരക്ഷിച്ചും നല്ലൊരു നാളേയ്ക്കായി മുന്നേറാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം