സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

വളരെ അപ്രതീക്ഷിതമായിട്ടാണ് നമ്മൾ കൂട്ടുകാർ പിരിഞ്ഞത്. ഇനി എന്ന് കാണും എന്നുപോലും പറയാതെ. COVID 19 എന്ന മഹാമാരി ഒരു ഇടിത്തീ പോലെയാണ് നമ്മുടെ നാടിന്റെ മേലും ഒപ്പം ഈ ലോകത്തിന്റെ മുഴുവൻ മേലും പതിച്ചത്. കോറോണ എന്ന ആ ചെറിയ വൈറസ്സ് ചൈനയിൽ നിന്നും നമ്മുടെ നാട്ടിൽ എത്തുമെന്ന് ഒരിക്കൽ പോലും കരുതിയില്ല.

പക്ഷേ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് നമുടെ കൊച്ചു കേരളവും ഇന്ത്യയെന്ന മഹാരാജ്യവും ഈ മഹാമാരിയുടെ പിടിയിലായി. നമ്മുടെ അധികാരികളുടെ ദീർഘവീക്ഷണവും സമയോചിതമായ ഇടപെടലും ഈ മഹാമാരിയെ വളരെ വേഗം നിയന്ത്രണ വിധേയമാക്കുവാൻ നമ്മൾക്ക് സാധിച്ചു.

ഇന്ന് നമ്മൾ കുട്ടികൾ വീട്ടിലിരിക്കുമ്പോൾ നമ്മുടെ കഴിവുകളെ ഉന്നർത്താൻ ഇതാ അക്ഷരവൃക്ഷം. ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതരായി വീട്ടിലിരിക്കുമ്പോൾ പ്രതീക്ഷയോടെ നമ്മുക്ക് നമ്മുടെ കഴിവുകളെ ഉണർത്താം, വളർത്താം. നല്ലൊരു നാളേയ്ക്കായ് വീണ്ടും ഒരു കുടിച്ചേരലിനായ് ഏറെ പ്രതീക്ഷയോടെ....

ധ്യാൻ മാർട്ടിൻ
8 F സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം