സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

ദൂരെയങ്ങൊരു വ്യാധി വന്നു
വന്നു വന്നങ്ങിവിടം വരെയായി
പുറം ലോകം കാണാതെ വീടിനകത്തായി
കുലമാകെ മുടിയുമെന്നായി.

എണ്ണുന്ന മൃതദേഹമാനന്ദമായി
ഒരു കൂനയിൽ എരിഞ്ഞ മർന്നിടുന്നു
ദൂരെ ഏതോ ചില്ലിനുള്ളിൽ നിന്ന് അച്ഛനെയുമമ്മയെയും ,മുത്തച്ഛന്മാരെയും
കൊതിതീരാതെ വലിച്ചെറിയുന്നു
ഒരു മുത്തം പോലും കവിളിണയിൽ
നൽകാൻ കഴിയാതെ - തളർന്ന
മിഴികൾക്കിനിയൊരു തണലായ് ആരുണ്ട്

അകലം പാലിച്ചും കൈ കഴുകിയും
 ജാഗ്രതയോടെ നേരിടും
ആ മഹാമാരിയെ ഞാൻ അതിനായി ഉറക്കമിളക്കുന്ന സോദരർക്കൊപ്പം
 ജാഗ്രതയോടെന്നും ഞാൻ
 

അദ്വൈത് അശോക്
9 D സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത