സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/അക്ഷരവൃക്ഷം/തണൽ

Schoolwiki സംരംഭത്തിൽ നിന്ന്
തണൽ

ഇന്ന് അവൻ ഈ നിലയിൽ എത്തിയിരിക്കുന്നതിനു പന്നിൽ ഒരു വലിയ സത്യമുണ്ട്. തൻെറ കുട്ടികളും നാട്ടുകാരും ആ തണൽ മരത്തിനു ചുറ്റും കളിക്കുമ്പോഴും മാങ്ങ പറിച്ചു തിന്നുമ്പോഴും അവൻ അത് ഒാർക്കും.... നട്ടുച്ചനേരത്ത് നടന്ന് തളർന്ന് അവൻ ചുറ്റും നോക്കി.ഒന്ന് വിശ്രമിക്കാനായി അവിടെ തണൽ മരങ്ങളില്ല.കാറ്റ് വീശുമ്പോൾ ആ താളത്തിന് അനുസരിച്ച് ആടാനായി ഇലകളില്ല.എങ്ങും വരണ്ട ഭൂമിയും ചുറ്റും കെട്ടിടങ്ങളും.അവൻ അടുത്ത് കണ്ട വീട്ടിൽ ചെന്ന് അവരോടൽപം വെളളം ചോദിച്ചു.അവിടേക്ക് ഇറങ്ങി വന്ന സ്തൃീയെ അവൻ അൽപനേരമൊന്ന് നോക്കി നിന്നു.കുഴിഞ്ഞ കണ്ണുകൾ,വരണ്ട ചുണ്ടുകൾ,മെലിഞ്ഞ ശരീരം...പതിയെ ആ സ്തൃീയുടെ ചുണ്ടുകൾ ചലിക്കാൻ തുടങ്ങി.ഒരു വിറയലോടെ അവർ പറഞ്ഞു,മോനെ ഇവിടത്തെ കിണ‍‍ർ വറ്റിയിട്ട് രണ്ട് മാസത്തിലധികമായി.‍‍‍ഞാൻ വാട്ടർ അതോറിറ്റിക്കാരുടെ അടുത്ത് നിന്നാ വെളളം വാങ്ങുന്നെ.ഇവിടെ ഉളള മാത്തച്ചൻ മുതലാളിയാ സപ്ളയർ.അയാളാണെങ്കിൽ ഒടുക്കത്തെ പൈസയുമാ ചോദിക്കുന്നെ.വെളളം ഇല്ലാണ്ട് പറ്റൂലല്ലോ...അതുകൊണ്ട് ഗതികെട്ട് വാങ്ങണതാ ഇതൃയും പൈസയും കൊടുത്ത്.ഒരു മഴ പെയ്ത് കിട്ടിയിരുന്നേൽ.....അതെങ്ങനാ ഒറ്റ മരമുണ്ടോ...?എല്ലാം വെട്ടിയെറി‍‍ഞ്ഞില്ലെ.ഇപ്പോൾ എല്ലാരും വെളളത്തിനുവേണ്ടിയും ഒരൽപം തണലിനു വേണ്ടിയും നെട്ടോട്ടം തിരിയുകയാ.എല്ലാരും അനുഭവിക്കട്ടെ എന്നാലെ പഠിക്കൂ.ഇതൃയും പറഞ്ഞ് അവർ വാതിൽ അടച്ചു.നിരാശനായി ഒരിക്കൽ കൂടി അവൻ ആ വീട്ടിലേയ്ക്ക് തിരിഞ്ഞ് നോക്കി.ആരും ആ വാതിൽ തുറക്കുന്നില്ല.അവൻ അവിടെ നിന്നും പോയി. നടന്ന് നടന്ന് അവൻ വറ്റിവരണ്ട ഒരു നദിക്കരയിൽ എത്തി.കുറച്ചപ്പുറത്തായി ലോറിയിൽ കൊണ്ടുവന്ന വെളളത്തിനായി വഴക്കുണ്ടാക്കുന്ന ജനങ്ങൾ.അൽപനേരം അവൻ അവിടെ കിടന്നു.ആരോ അവനെ തട്ടി വിളിച്ചപ്പോൾ അവൻ എണീറ്റു.ഒരു വൃദ്ധൻ.കൈയ്യിൽ ഒരു ചെടി.അയാളുടെ കണ്ണുകളിൽ അവൻ സൂക്ഷിച്ച് നോക്കി.അ ചെടി അവനെ ഏൽപ്പിച്ച് അയാൾ നടന്നകന്നു.അവൻ ഒന്നും ചോദിച്ചില്ല.ആ കണ്ണുകളിലൂടെ അവനെല്ലാം മനസ്സിലായി.അവൻ ഒന്നുകൂടി വെളളത്തിനായി വഴക്കിടുന്ന ആൾക്കൂട്ടം നോക്കി.എല്ലാവരും വെളളവുമായി തങ്ങളുടെ വീടുകളിലേയ്ക്ക് പോകുന്നു.പലർക്കും വെളളം കിട്ടിയതുമില്ല.അവൻ അങ്ങോട്ട് ചെന്ന് ഒരു സ്തൃീയുടെ കുടം തട്ടിപ്പറിച്ചുകൊണ്ടൊരോട്ടം.അവർ ബഹളം വെച്ചു.എവിടെ നിന്നോ കളളൻ കളളൻ എന്നൊരു വിളിയും.അവൻ പുറകോട്ട് തിരിഞ്ഞ് നോക്കിയില്ല.നേരെ ചെന്ന് ആ തൈ നട്ടുവെച്ചു.എല്ലാവരും അയാളുടെ പൃവർത്തിയിൽ അത്ഭുതപ്പെട്ടു.അങ്ങനെ അവർ അവിടെ ഒരു പച്ചപ്പ് കണ്ടു.അവൻ ആ കുടത്തിലെ വെളളം ആ തൈയ്ക്ക് ഒഴിച്ചു.തൈ സന്തോഷത്തോടെ പുഞ്ചിരിക്കുന്നതായി അവന് തോന്നി.അങ്ങനെ അവൻ എന്നും വന്ന് അതിന് വെളളം ഒഴിക്കും.ഒരാഴ്ച്ചയ്ക്ക് ശേഷം അവൻ വെളളവുമായി വന്നപ്പോൾ താൻ വെളളം തട്ടിപ്പറിച്ചുകൊണ്ട് പോയ സ്തൃീ അതിന് വെളളം ഒഴിക്കുന്നു.അങ്ങനെ എല്ലാ ദിവസവും ഓരോരുത്തർ അതിനെ പരിചരിക്കും.അത് പതുക്കെ വലുതായി.അവസാനം അവർ അതിന് ഒരു തറയും കെട്ടി. ഒടുവിൽ അതൊരു തണൽ മരമായി മാറി.വിശക്കുമ്പോൾ നല്ല രുചിയുളള മാമ്പഴവും.അവർക്ക് മഴയും ലഭിച്ചുതുടങ്ങി.അവർ പലയിടത്തായി മരങ്ങൾ നട്ടുപിടിപ്പിച്ചു. കാലം കടന്നുപോയി.... പണ്ട് അത് വരണ്ട ഭൂമിയായിരുന്നേൽ ഇന്ന് പച്ചപ്പുകൾ നിറഞ്ഞതാണ്.പണ്ട് അവിടെ ജനങ്ങളുടെ ബഹളമായിരുന്നേൽ ഇന്ന് അത് കിളികളുടെ പാട്ടും പുഴയുടെ കളകളാരവവുമാണ്.അങ്ങനെ അത് ഒരു തണൽ മരമായ് ഇന്നും അത് അവിടെ നിൽക്കുന്നത് അവൻ എന്നും നോക്കി കാണും.

{BoxBottom1

പേര്= റെയ്സാ പള്ളത്ത് ക്ലാസ്സ്= 9A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ കുന്നോത്ത് സ്കൂൾ കോഡ്= 14058 ഉപജില്ല= ഇരിട്ടി ജില്ല= കണ്ണൂർ തരം= കഥ color=

}}