സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

ഒരിടത്ത് ഒരു നഗരത്തിലെ ഫ്ളാറ്റിൽ മനു എന്നു പേരുള്ള ഒരു കുട്ടി താമസിച്ചിരുന്നു. അവൻ അലസനും ഭക്ഷണക്കൊതിയനുമായിരുന്നു. നഗരത്തിലെ ശുചിത്വമില്ലാത്ത ഭക്ഷണങ്ങൾ കഴിച്ചും പാനീയങ്ങൾ കുടിച്ചും അവൻ തടിച്ചു കൊഴുത്തു. മടിയനായ അവൻ ഒരു പണിയും ചെയ്യില്ല. അച്ഛനുമമ്മയും ജോലിക്കു പോകുമ്പോൾ മനു ഭക്ഷണം കഴിച്ചും, ഉറങ്ങിയും അതിനു ശേഷം വീഡിയോ ഗേമുകളിൽ മുഴുകിയും മാത്രം സമയം ചിലവഴിച്ചു. ഫ്ളാറ്റിലെ മറ്റു കുട്ടികൾ കളിക്കാൻ വിളിയ്ക്കുമ്പോൾ അവൻ പോകാറില്ല. മുറിയിൽ തന്നെ ഇരിക്കും. മനു വ്യക്തി ശുചിത്വം പോലും കൃത്യമായി പാലിക്കാറില്ല. അച്ഛനുമമ്മയും എത്ര ഉപദേശിച്ചിട്ടും അവൻ നേരെയായില്ല.

ഒരു ദിവസം അവന് കലശലായ വയറുവേദനയും ഛർദ്ദിയും പിടിപ്പെട്ടു. അവന് അനങ്ങാൻ പോലും കഴിഞ്ഞില്ല. അച്ഛൻ അവനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അവന് കോളറയായിരുന്നു. ഡോക്ടർ പറഞ്ഞത്, മനു ഭക്ഷണ രീതിയും വ്യക്തി ശുചിത്വവും കൃത്യമായി പാലിക്കാത്തതു കൊണ്ടാണ് ഈ രോഗം പിടിപ്പെട്ടതെന്നാണ്. ഡോക്ടർ ആവശ്യപ്പെട്ടു:

"മനു, നീ ഇനി മുതൽ വ്യക്തി ശുചിത്വം പാലിക്കുകയും, വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യണം. കേട്ടോ, മോനേ?" മനു സമ്മതിച്ചു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ മനു പഴയ ശീലങ്ങൾ ഉപേക്ഷിക്കുകയും പുതിയ ശീലങ്ങൾ വളർത്തിയെടുക്കുകയും ചെയ്തു. എന്നും നേരത്തെ എഴുന്നേറ്റ് വ്യായാമങ്ങൾ ചെയ്യുകയും, പുസ്തകങ്ങൾ വായിക്കുകയും, അമ്മയെ വീട്ടുജോലികളിൽ സഹായിക്കുകയും ചെയ്തു. അങ്ങനെ മനു നല്ല കുട്ടിയായി മാറി.

ഗുണപാഠം: ഈ കൊറോണ കാലത്ത് വ്യക്തി ശുചിത്വമാകട്ടെ നമ്മുടെ മുദ്രാവാക്യം.

ഗ്രീഷ്മ ഗിരീഷ്
7 C സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ