സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

" ശുചിത്വം" എന്നത് ജനങ്ങളുടെ നാവിൽ ഉച്ചരിക്കനുള്ള വെറുമൊരു വാക്കല്ല. ആ വാക്ക് ജനങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുക. "ശുചിത്വം" നമ്മുടെ ഓരോരത്തരുടേയും വ്യക്തിത്വത്തെ ചൂണ്ടി കാണിക്കും. നമ്മുക്ക് നമ്മളാൽ കഴിയാവുന്ന കാര്യങ്ങളെല്ലാം നമ്മൾ വൃത്തിയായി ചെയ്തിരിക്കണം. നമ്മൾ ശുചിത്വം ഉള്ളവരല്ലയെങ്കിൽ നമ്മുടെ ശരീരത്തിൽ പല രോഗങ്ങൾ പിടിപെടും. അതുകൊണ്ട് നമ്മൾ ശുചിത്വം ഉള്ളവരായിരിക്കണം. അതുപോലെ തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പിന്നെ നമ്മൾ സ്വയം വൃത്തിയായി ഇരിക്കണം. ഒരിക്കലും നമ്മൾ പൊതു സ്ഥലങ്ങളിൽ ചപ്പു ചവറുകൾ വലിച്ചെറിയാൻ പാടില്ല അതുപോലെ തന്നെ പൊതു സ്ഥലങ്ങളിൽ തുപ്പനോ പാടില്ല. പിന്നെ മാലിന്യങ്ങൾ ഒരിക്കലും നമ്മൾ പുഴകളിൽ വലിച്ചെറിയാൻ പാടില്ല.നമ്മൾ ഒരിക്കലും പ്ലാസ്റ്റിക്കുകൾ നമ്മുടെ പറമ്പുകളിലും , പൊതു സ്ഥലങ്ങളിലും വലിച്ചെറിയാൻ പാടില്ല. പ്ലാസ്റ്റിക്കുകൾ നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ അതുപയോഗിച്ച് എന്തെങ്കിലും അലങ്കരിച്ചു വീട്ടിൽ വെക്കാം. ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കലും നമ്മൾ തുറന്നു വെച്ച ഭക്ഷണം കഴിക്കാൻ പാടില്ല. പിന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നമ്മുടെ കൈകൾ സോപ്പോ , ഹാൻഡ് വാഷ് കൈകൾ വൃത്തിയായി കഴുകുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് മാത്രമല്ല ഇടയ്ക്കിടെ കൈയ്യും , കാലും വൃത്തിയായി കഴുകുക. കഴുകാത്ത കൈകൾ കൊണ്ട് ഒരിക്കലും ആർക്കും നമ്മൾ ഭക്ഷണം കഴിക്കാൻ കൊടുക്കാൻ പാടില്ല. പച്ചക്കറികളും പഴങ്ങളും നമ്മൾ നല്ലത് മാത്രം ഉപയോഗിക്കുക. ചീഞ്ഞു അഴുകിയ പഴങ്ങളോ, പച്ചക്കറി സാധനങ്ങളോ കഴിക്കാൻ പാടില്ല. കഴിവതും നമ്മൾ നമ്മുടെ വീട്ടിലെ പറമ്പിൽ നമ്മുക്ക് പറ്റവുന്നത്ര പച്ചക്കറികളുടെ വിത്തുകൾ പാകി പച്ചക്കറികൾ വളർത്തിയെടുക്കുക. പിന്നെ ആരെങ്കിലും പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് നമ്മുടെ കൺമുന്നിൽ കണ്ടാൽ നമ്മളത് തടയണം. ശുചിത്വം പാലിച്ചാൽ നമ്മുടെ ശരീരത്തിൽ പിടിപെടുന്ന രോഗങ്ങളിൽ നിന്നും നമ്മുക്ക് മുക്തി നേടാൻ സാധിക്കും എന്നുള്ളത് തീർച്ചയാണ്. അതുകൊണ്ട് നമ്മൾ ശുചിത്വം ഉള്ളവരായിരിക്കണം. നമ്മൾ ശുചിത്വം പാലിച്ചിരിക്കണം എന്നത് നിർബന്ധമാണ്. അതുകൊണ്ട് ശുചിത്വം പാലിച്ച് നിങ്ങളുടെ സ്വഭാവത്തെ നല്ലതാക്കുക. ' ശുചിത്വം ' പാലിച്ച് നിങ്ങളുടെ നിങ്ങളുടെ ശരീരത്ത് പിടിപെടുന്ന രോഗങ്ങളെ തടയുക....

അഖില പി ഷിബു
7 D സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം