സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/മനുഷ്യന്റെ നിസഹായത

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യന്റെ നിസഹായത

ഒരു നിമിഷം ഞാൻ പകച്ചുപോയി,
ഹൃദയം തകർന്നു, എൻ ജീവൻ ഭയന്നു,
എന്താണിത്, എവിടെ നിന്നാണിത്,
എന്തിനാണ് ഇന്നിത് എന്നെ വേട്ടയാടുന്നത്.

  മാനവന്റെ ജീവൻ കവർന്നെടുക്കാനെത്തി,
ലോകമൊട്ടാകെ ഒന്നിച്ചു തീർക്കുകയായ്,
വീണുപോയി ഞാൻ ഈ തകർച്ചക്കുമുന്നിൽ,
 പതറിപ്പോയി ഞാൻ ഈ ദുരന്തം കാൺകെ.

കെട്ടിപ്പടുത്ത എൻ സ്വപ്നങ്ങളും ,
തീരാത്ത എന്നുടെ പണമോഹവും,
ഒരു മുറിക്കുള്ളിൽ അടഞ്ഞുപോയി,
ആരോ അവയെ പൂട്ടി വച്ചു.

 എവിടെ പോയി മനുഷ്യാ നീ,
നീയും നിന്റെ ആഗ്രഹവും,
ഇത്രയേയുള്ളൂ നീ മനുഷ്യാ
ഒരു ചെറു കീടം ഇന്ന് നിൻ
യജമാനനായി !
 

റ്റാനിയ മരിയ മാത്യു
5 C സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത