സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷിക്കാം

പ്രകൃതി നമ്മുടെ അമ്മയാണ്. ആ അമ്മയെ നാം ഒരിക്കലും നശിപ്പിക്കാൻ പാടില്ല. ഇന്നത്തെ നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ പരിസ്ഥിതി നശിപ്പിക്കുന്ന രീതിയിൽ ആണ്. ജൂൺ 5 ആണല്ലോ ലോക പരിസ്ഥിതി ദിനം. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ഫലഭൂയിഷ്ടവുമായ പ്രകൃതിയും അനുഭവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന സന്ദേശമാണ് ഈ ദിനത്തിലൂടെ നാം ഓർമിക്കുന്നത്. നാം ഇന്ന് മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ഏറി വരുന്ന ജനപ്പെരുപ്പവും സുഖലോലുപമായ ജീവിതവും പരിസ്ഥിതിയെ നശിപ്പിക്കുന്ന രീതിയിൽ ആണ്. നാം പടുത്തുയർത്തുന്ന ബഹുനില കെട്ടിടങ്ങളും വ്യവസായ ശാലകളും എല്ലാം പരിസ്ഥിതി മാലിനീകരണത്തിന് ഒരു മുഖ്യ ഹേതുവാണ്. ഇതിൽ നിന്ന് എല്ലാം വ്യത്യസ്തമായി നാം നമ്മുടെ വികസന പ്രവർത്തനങ്ങളെ പരിസ്ഥിതിക്ക് അനുയോഗ്യകരമാക്കണം. കാലാവസ്ഥയും മാറി മാറി വരുന്ന വൈവിധ്യങ്ങളും ശുദ്ധജല ക്ഷാമവും രസവളങ്ങളുടെ ഉപയോഗവും പരിസ്ഥിതിയുടെ ഘടനയെ ബാധിക്കുന്നു. മനുഷ്യകുലത്തെ നശിപ്പിക്കുന്ന രീതിയിൽ ഉള്ള മാരക രോഗങ്ങൾ ഇന്ന് സർവ സാധാരണമാണ്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം , പോരാടാം.

അന്നാ മരിയ ആന്റോ.
7 B സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം