സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/പരിണിതഫലം

Schoolwiki സംരംഭത്തിൽ നിന്ന്
പരിണിതഫലം

ജീവിനമാക്കുന്ന വർണ്ണപ്പുസ്തക-
ത്തിന്റെ താളുകളിൽ മായാക്കറയോ?
പിന്നിലെ നെഞ്ചിൽ പതിഞ്ഞപുസ്ത-
കത്തിലെ വാക്കു തെറ്റിച്ചതിൻ മുദ്രയിതോ?
പ്രകൃതി നമ്മുടെയമ്മയാണിന്ന്
ശുചിത്വമതിന്റെ മുഖമുദ്രയും
ആരോഗ്യമാകുന്ന വാളിന്ന് മൂർ -
ച്ചയിന്നേകുന്ന രണ്ടുരകല്ലുകളും
കുഞ്ഞിലെ വായിച്ചു ശീലിച്ച പാഠങ്ങൾ
മാഞ്ഞു പോയ് ജീവിതം മുമ്പോട്ട് പോയ്
കാലം വരുത്തിയ മാറ്റമെ ന്നി വന്നു
കാലത്തിനൊപ്പം ഞാൻ സഞ്ചരിച്ചു
ജീവിത പാഠങ്ങൾ നല്ല ശീലങ്ങളി-
ന്നെങ്ങോ പറന്നു പോയ് ഞാനറിയാ-
തെന്നുള്ളിലമ്മ കൊളുത്തിയ മൂല്യത്തിൻ
നാളമന്നാരോ അണച്ചുവെന്നിൽ
എന്റെ ജീവിതത്തിന്നു മോടി കൂട്ടീടുവാൻ
നന്മയെ കാർന്നു ഞാൻ വേണ്ടുവോളം
മരംമുറിച്ചിന്നുഞാൻവീടുകെട്ടി
മണലുവാരിയതിനുറപ്പുകൂട്ടി
സ്വാർത്ഥത നൽകിയ മന്ദത മൂലം ഞാൻ
മായം കലർത്തിയും കാശു നേടി
എന്റെ പുരയിടം വൃത്തിയാക്കീടാൻ ഞാൻ
വൃത്തികേടാക്കിയെൻ സോദരന്റെ
അത്യാർത്ഥി മൂത്തെന്നിൽ സ്വന്തമാക്കീടുവാൻ
പലതുമന്യായമായ് ഞാൻ സ്വന്തമാക്കി
മണ്ണു തുരന്ന ഞാനിന്ധനത്തെക്കൊന്നു
വിഷപ്പുകവിട്ടുഞാൻ ഓസോണതും
മലിന്യ മൂറ്റി ഞാൻ പുഴയതിനെക്കൊന്നു
അങ്ങനെ ഞാനൊരു കൊലയാളിയായ്
ഒത്തിരിനേടുവാൻവാരിക്കൂട്ടി
പക്ഷേ എൻകൂട്ടലുകളിന്നെവിടോ തെറ്റി
കിട്ടി എനിക്കിന്നുഞാൻ ചെയ്തതിൻ ശിക്ഷ
വന്നു ഒരു വൻ പ്രളയമന്ന്
കുറച്ചു നാളേയ്ക്കു ഞാൻ നല്ലവനായ്
വീണ്ടും പട്ടീടെവാലു വളഞ്ഞുതന്നെ
ഇന്നെന്റെ ജീവിതത്തിൽ വിരുന്നെത്തി
കുറെയേറെ രോഗം ക്ഷണിച്ചിടാതെ
ശീലങ്ങളാണെന്റെ രോഗത്തിൻ ഹേതു -
വെന്നോതിവൈദ്യശാസ്ത്രം തഴഞ്ഞു
മിഠായ് ഭരണിപോൽ നിറഞ്ഞിരിപ്പൂ
എൻ മരുന്നു ഭരണിയും മേശയിന്മേൽ
രോഗത്തിൻന്മേൽ രോഗം വന്നിരിപ്പൂ ഞാ-
നവശനായ് താങ്ങുവാനാളില്ലാതായ്
തളർന്നിരുനെന്നെയും തേടിയെത്തി
പുതിയ വ്യാധിയാം കൊറോണയും
ഭൂമിയെക്കൊന്ന മനുഷ്യവർഗ്ഗത്തിൻ
പ്രതീകമാണിന്നു ഞാൻ, കേണിടുന്നു
ഭൂമിയെക്കൊന്ന മനുഷ്യവർഗ്ഗത്തെ
ഭൂമിതിരിച്ചൊന്നു കൊന്നിടുന്നു.
മാപ്പിരനിന്നു ഞാൻ കൈ കൂപ്പി നിൽക്കുന്നു
ഭൂലോകനാഥനെ രക്ഷിക്കണേ
 

ആൽബി ജോർജ്
10 C സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത