സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട/അക്ഷരവൃക്ഷം/വാടാത്ത പ്രതീക്ഷയും കെടാത്ത കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
വാടാത്ത പ്രതീക്ഷയും കെടാത്ത കേരളവും

കിഴക്ക് സഹ്യപർവ്വതവും പടിഞ്ഞാറ് അറബിക്കടലും, ജലസമൃദ്ധമായ നദികളും, മത്സ്യ സമ്പന്നമായ കായലുകലും, തോടുകളും, പുഴകളും, ജലസംഭരണികളായ കുന്നുകളും, പച്ചപ്പരവതാനി വിരിച്ച നെൽപ്പാടങ്ങളും വയലുകളും കൊണ്ട് നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട് എന്നാൽ മനുഷ്യരുടെ അശാസ്ത്രീയമായ ഇടപെടലുകൾ മൂലം കാലാവസ്ഥ താളം തെറ്റുകയാണ്. അത്ഭുതകരമാണ് ശാസ്ത്രത്തിന്റെ വളർച്ച. ഇന്ന് ശാസ്ത്രം പാൽപ്പായസംപോൽ മധുരിക്കുന്നു. ഇന്ന് മത്സരത്തിന്റെ വേദിക്ക് സാക്ഷ്യം വഹിക്കുകയാണ് ഭൂമി. പ്രതീക്ഷിക്കാത്ത വിധം വന്നെത്തിയ ഓഖിയും മഹാപ്രളയങ്ങളും മീനത്തിലെ മഴയും കനത്ത ചൂടും തെളിയിക്കുന്നത് കാലാവസ്ഥാ വ്യതിയാനം എന്ന യാഥാർത്ഥ്യത്തെയാണ്.

കേരളത്തിന്റെ സൗന്ദര്യം മറ്റു രാജ്യങ്ങളുടെ ശ്രദ്ധയെ പിടിച്ചുപറ്റുന്നതാണ് എന്നതിൽ സംശയമില്ല. “മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട് ” എന്ന വരികൾ പോലെ എത്ര ശ്യാമസുന്ദരമാണീ കേരളം. മുല്ലമൊട്ടുകൾ വാനിൽ വാരിയെറിഞ്ഞതുപോലെ താരങ്ങളെകൊണ്ട് നിറഞ്ഞ നീലാകാശവും മനസ്സിൽ ആകാശത്തെ ലക്ഷ്യം വെച്ച് പളുങ്കുമണിപോലെ ഒഴുകുന്ന പുഴകളും നെറ്റിയിൽ തൊട്ട പൊട്ടുപോലെ ഉദിച്ചു വരുന്ന സൂര്യദേവനും സിന്ദൂരം അണിഞ്ഞ് പൂവിനെ വിരിയിപ്പിക്കുന്ന പുലരിയും ഇളങ്കാറ്റിന്റെ തലോടലുമെല്ലാം കേരളത്തിന്റെ സ്വകാര്യ അലങ്കാരമാണ്.

എന്നാൽ കുറച്ച് വർഷങ്ങളും മാസങ്ങളുമായി കേരളത്തിന്റെ തനിമ നഷ്ടപ്പെടുന്നത് വളരെ വേദനയോടെയാണ് നാം കാണുന്നത്. മഴ പെയ്ത് തീരാൻ മറക്കുമ്പോൾ പേമാരി ആവുന്നതും കനത്ത ചുടും, പിന്നെ... കൂട്ടം വിട്ട് സുരക്ഷയിലേക്ക് നീങ്ങിയ കോവിഡ് 19 നും മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകളും സ്വന്തം ഹിതമെന്ന ലക്ഷ്യവുമാണ് പ്രകൃതി ദുരന്തങ്ങളുടെയും രോഗങ്ങളുടെയും തീവ്രതയും ആവൃത്തിയും കൂട്ടുന്നത്. ദുരന്തങ്ങൾ നിറഞ്ഞതാവുന്നു ഈ ഭൂമി ഇനി ജീവിക്കാൻ പറ്റാത്ത വിധം യോഗ്യമല്ലാതാവുകയും ചെയ്യുന്നു. രോഗങ്ങളും മറ്റും പിടിപെട്ട് ഏകദേശ കണക്കുകൾ പ്രകാരം ഒന്നര ലക്ഷം ജീവനും, രണ്ടു ലക്ഷം പേരെ അനാഥരുമാക്കിയ, എല്ലാ രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യം രൂക്ഷമായ സ്ഥിതിയും, ലോക്ക് ഡൗണിനും സാക്ഷ്യം വഹിക്കുകയാണ് ഇനി നാം. എന്നാൽ ഇത്തരം ദുരന്തങ്ങളിൽ വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രതീക്ഷയുടംയും കൈവിടാതെ പറന്നുയരേണ്ടതുണ്ട്.

ഇന്നത്തെ കേരളം നേരിടുന്ന ഏറ്റം ശക്തമായ പ്രശ്നം സംസ്കരണമാണ്. പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ പരിശ്രമിച്ചിട്ടുണ്ട്. പരമാവധി മരങ്ങൾ നട്ടുപിടിപ്പിച്ച് ,തോടുകളുടെ മാറിടം തകർക്കാതെ, പൊതു വാഹനം ശീലമാക്കിക്കൊണ്ട്, സോളാർ എനർജി ഉപയോഗിച്ച് പ്രകൃതി ദുരന്തങ്ങളെ അകറ്റി നിർത്താൻ കരുത്താർജിക്കാം.

നാം രോഗത്തിന്റെ ഭീഷണിയിൽ കീഴടങ്ങാതെ ഉയർത്തെഴുന്നേൽക്കുകയാണ്. അകലാം നാടിന്റെ നന്മക്ക്. ഇങ്ങനെ സൃഷ്ടിക്കാം പുതിയ കേരളത്തെ.

വാടാത്ത പ്രതീക്ഷയും കെടാത്ത കേരളവും
IX C സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം