സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട/അക്ഷരവൃക്ഷം/അമ്മ പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതി അമ്മ തൻ മക്കൾ, 
 ജീവ രാശി തൻ വിനാശകർ, 
 ക്രൂരതതൻ പ്രതീകമാം 
മാനുഷർ, ജനനിയെ വേട്ടയാടും കാലം..
 തന്നമ്മതൻ ജീവനെ വെട്ടി വീഴ്ത്താനായി
 പ്രയത്നം ചെയ്യുന്ന ഏക വംശർ!
 കൂടപ്പിറപ്പുകളാകുന്ന സസ്യ-ജന്തുജാലത്തെ 
 വംശനാശത്തിൽ എത്തിക്കുമ്പോൾ...

 ഓർക്കുക നീ മനുഷ്യാ നിന്നെ
 അമൃതൂട്ടിലാളിച്ചറിവിന്റെ 
കേദാരം നിനക്കായ് നീട്ടിയ പെറ്റമ്മയെ നീ ചതിക്കുന്നു,  കൊല്ലുന്നു...... 
ഒടുവിലമ്മയ്ക്കു കലിപൂണ്ടു, 
കരളുടഞ്ഞു,  മിഴിനിറഞ്ഞു '
'സത്യം' എന്തെന്നറിയിക്കുവാൻ തന്റെ ശക്തി കാണിച്ചു പ്രകൃതി മാതാ.... 
ഇടതൂർന്ന കാടിനെ മരുഭൂമിയാക്കിയോൻ,  പച്ചവിരിച്ച കുന്നു നിരത്തിയോൻ, 
ഒഴുകുന്നപുഴകളെ നിശ്ചലമാക്കിയോൻ,  പ്രകൃതിഭോജിയെന്നോമനപ്പേരുള്ളോൻ !
മനുഷ്യനെ ഒരു പാഠം പഠിപ്പിക്കാൻ പുഴകളും മലകളും പക്ഷികളും വാനര-സസ്തനികളും പിന്നെ ഇപ്പോഴിതാ സൂക്ഷ്മജീവിപോലും തിരിഞ്ഞു മനുഷ്യനുനേർക്ക്.... 
സത്യമെന്താണ്? മനുഷ്യനാരാണ്? പ്രകൃതിയെന്താണെന്നറിയിക്കുവാൻ.
ഇനിയെങ്കിലും തിരിച്ചറിയുമോ മാനുഷർ പ്രകൃത്യംബതൻ പ്രാണശക്തി
 

ഭാമശ്രീ ബാബു
VIII C സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത