സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
"വെള്ളവും വനവും വന്യജീവികളെയും സംരക്ഷിക്കാനുള്ള പദ്ധതികൾ ഏതുമാകട്ടെ സത്യത്തിൽ അത് മനുഷ്യനെ സംരക്ഷിക്കുവാൻ ഉള്ളതാണ് " എന്ന സ്റ്റുവർട്ട് യുറ്റലിന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് തുടങ്ങട്ടെ

ഒരു 50 വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ശുദ്ധ ജല സ്രോതസ്സുകളിൽ ഇന്ന് എത്ര എണ്ണം നിലവിലുണ്ട്? ബാക്കി നിൽക്കുന്ന തടാകങ്ങളുടെയും അരുവികളുടെയും പുഴകളുടെയും സ്ഥിതി ഇന്ന് എന്താണ്? കൃത്യമായ കണക്കുകൾ ആരുടെ കയ്യിലും കാണുകയില്ല നേരിട്ട നഷ്ടങ്ങളിൽ നിന്നും നാം ഇനിയും പഠിച്ചിട്ടുമില്ല. നമ്മുടെ പൂർവികർ പരിസ്ഥിതിയെ സ്നേഹിച്ചതും പരിപാലിച്ചതും എങ്ങനെയെന്ന് കണ്ടു പഠിക്കാൻ പോലും നമുക്ക് പറ്റുന്നില്ലല്ലോ. മുറിച്ചു മാറ്റുന്ന മരങ്ങൾക്ക് പകരം ഒരെണ്ണം നട്ടുപിടിപ്പിക്കാൻ നാം തയ്യാറാകണം മലിനീകരിക്കപ്പെട്ട പുഴകളിലും തടാകങ്ങളിലും നിർമ്മൽ പ്രവർത്തനങ്ങൾ സ്വീകരിക്കാൻ കഴിയണം. "ശ്യാമ സുന്ദര കേര കേദാര ഭൂമി ജനജീവിത ഫല ധാന്യ സമ്പന്ന ഭൂമി"

എന്ന മഹത് വാക്യം നമുക്കിന്ന് അർത്ഥവത്താക്കി മാറ്റാൻ സാധിക്കുന്നുണ്ടോ? എന്നാൽ എന്താണ് ഇന്ന് നമ്മുടെ നാടിൻറെ അവസ്ഥ  മലയിടിച്ച് വയലുകൾ നിരത്തിക്കൊണ്ട് കെട്ടിടങ്ങൾ ഉയർത്തുക എന്നതാണ് വികസനം എന്ന ധാരണയിലാണ് വിദ്യാസമ്പന്നരായ ഇന്നത്തെ മനുഷ്യൻ വികസനത്തിന്റെ പേരിൽ മണ്ണും വീണ്ടും നാം മലിനമാക്കുമ്പോഴും നാം ഇരിക്കുന്ന കൊമ്പ് നാം തന്നെ മുറുകുകയാണ് ചെയ്യുന്നതെന്ന് നാം അറിയുന്നില്ല . പ്രകൃതിയുടെ താണ്ഡവനൃത്തം പ്രളയമായും കാട്ടുതീയായും ഭൂകമ്പം ആയും ലോകത്തെ ഒന്നായി വീഴുമ്പോഴും നാം അതിൽ നിന്ന് ഒരു നല്ല പാഠവും ലഭിക്കുന്നില്ല. സ്വന്തം ജീവിതം സുന്ദരമാക്കാൻ വേണ്ടി മനുഷ്യൻ കാട് വെട്ടിപ്പിടിച്ചു മരങ്ങൾ വെട്ടി മുറിച്ചു തൻറെ ലാഭത്തിലേയ്ക്ക് മാറ്റുകൂട്ടി പല അമൂല്യ സസ്യജന്തുജാലങ്ങളുടെ വംശനാശം പോലും മനുഷ്യന്റെ ലാഭക്കൊതി കാരണമായി. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ചിന്ത മനുഷ്യരിൽ ഉദിച്ചു തുടങ്ങിയപ്പോൾ  നമ്മുടെ പരിസ്ഥിതി സമ്പത്തുകൾ മുക്കാലും തന്നെ നശിപ്പിക്കപ്പെട്ടിരിക്കുന്നു പരിസ്ഥിതി സംരക്ഷിക്കുക എന്നത് ഇന്ന് നമ്മുടെ മുൻപിൽ വെല്ലുവിളിയായിരിക്കു ന്നു. നമ്മുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും ജനജീവിതം ആരോഗ്യകരമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നത് നമ്മുടെ പരിസ്ഥിതിയെ ആരോഗ്യകരമായ രീതിയിൽ സംരക്ഷിക്കുക എന്നത് അത് ഏറ്റവും അനിവാര്യമായി തീർന്നിരിക്കുന്നു

"സഹ്യസാനു ശ്രുതി ചേർത്തുവച്ച മണിവീണ യാണ് എൻറെ കേരളം" എന്ന മഹാത്മാക്കൾ പാടിയതുപോലെ നമ്മുടെ ചുറ്റുപാടിനെ മനോഹരമായി സൂക്ഷിക്കുവാൻ അതിലെ മുഖ്യ ഘടകമായ നാം ഓരോരുത്തരും മനസ്സുവെച്ചാൽ മാത്രം മതി. വായുവും വെള്ളവും ആകാശവും ഭൂമിയും ആണ് നമ്മുടെ പ്രകൃതിയുടെ ഘടകങ്ങൾ എല്ലാം വേണ്ട വിധം സംരക്ഷിച്ചാൽ മാത്രം മതി. നമ്മുടെ ചുറ്റുപാട് ആരോഗ്യകരമാകാൻ ഇന്ന് പൊതുവേദികളിലും മാധ്യമരംഗത്തും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം .മനുഷ്യൻറെ ചുറ്റും കാണുന്നതും പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു വസ്തുക്കളും നമ്മുടെ മണ്ണിനെയും ജലത്തെയും ദുഷിപ്പിക്കുന്നു. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഒക്കെ വമിക്കുന്ന പുകപടലങ്ങൾ മലീമസമാക്കുന്ന.ജൈവ ഘടനയിൽ തന്നെ വലിയൊരു മാറ്റം സൃഷ്ടിക്കാൻ പ്ലാസ്റ്റിക് കഴിയും അപ്പോൾ ഈ പറഞ്ഞ മലിനീകരണ പ്രവർത്തികൾ നാം ഓരോരുത്തരും സ്വയം നിയന്ത്രിച്ചാൽ തന്നെ നമ്മുടെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാൻ കഴിയും എന്ന് ഓർക്കണം "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ ജന നം സാധ്യമോ മലിനമായ ജലാശയം അധിമലിനമാ യൊരു ഭൂമിയും" എന്ന ഈരടികൾ തിരുത്തി കുറിച്ചുകൊണ്ട് "ശ്യാമ സുന്ദര കേര കേദാര ഭൂമി ജനജീവിത ഫല ധാന്യ സമ്പന്ന ഭൂമി" എന്ന് നമ്മുടെ പരിസ്ഥിതിയെ നോക്കി മാത്രമല്ല ഈ ലോകത്തെ മുഴുവൻ നോക്കി പാടുവാൻ നമുക്ക് ഏവർക്കും സാധിക്കട്ടെ. എന്ന് ആഗ്രഹിക്കാം. അതിനായി നമ്മുടെ പ്രകൃതിയെ സ്നേഹിച്ചു കൊണ്ട് പ്രവർത്തിക്കാം ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ അത്യധ്വാനം ചെയ്യാം

ANEETA JIBY
7 D സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം