സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/ ഒരു കർക്കിടകം കളയൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കർക്കിടകം കളയൽ

<
പണ്ട് മുതലേ നമ്മുടെ നാട്ടിലുള്ള ഒരു ആചാരമാണ് കർക്കിടകം കളയുക, അതായതു ചിങ്ങത്തെ വരവേൽക്കാൻ ഒരുങ്ങുക.ഇതുവരെ വീട്ടിൽ അവിടെ കൂട്ടിവച്ചിരുന്ന അനാവശ്യ വസ്തുക്കളും മാലിന്യങ്ങളും ദൂരെ കളഞ്ഞു പുതിയ വർഷത്തെ സ്വീകരിക്കാൻ വീടും പരിസരവും മനസും ഒരുക്കിവെക്കുന്ന ഒരു പ്രവൃത്തി. അതുപോലുള്ള ഭൂമിയുടെ ഇടക്കിടക്കുള്ള കർക്കിടകം കളയാലാണ് വെള്ളപൊക്കം, സുനാമി, ഭൂമികുലുക്കം, നിപ്പ, കൊറോണ ഇവയെല്ലാം. ഭൂമിയും ആഗ്രഹിക്കില്ലെ ഒരു പുതുമയൊക്കെ അപ്പോൾ പിന്നെ ഇടക്കിടക്ക് കർക്കിടകം കളയട്ടെ.ഭൂമിയും അതിൽ വസിക്കുന്ന ജീവികളും തെളിമയും പുതുമയുമാർന്ന ജീവിതരീതി ആസ്വദിക്കട്ടെ. 2020 -ലെ കർക്കിടകം കളയുമ്പോൾ അതിനോടൊപ്പം അഹന്തയും, ദുരഭിമാനവും, അത്യാഗ്രഹവും, കൊള്ളയും, കൊലയും, മതഭ്രാന്തുമൊക്കെ കളഞ്ഞേക്കു. ഒരുമയും, സ്നേഹവും, സന്തോഷവും, സൗഖ്യവുമുള്ള ഒരു നല്ല ജീവിതം സ്വന്തമാക്കാം

അബിൻ അൽഫോൻസ്
2 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം