സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


തിക്കില്ല, തിരക്കില്ല

നെട്ടോട്ടമാർക്കുമില്ല.

പിസ വേണ്ട, ബർഗർ വേണ്ട.

കൊച്ചമ്മമാർക്ക് ഷോപ്പിംഗ് വേണ്ട.

ഒളിച്ചോട്ടമില്ല, തട്ടിക്കൊണ്ടു പോകൽ ഇല്ല.

കള്ളുകുടിയന്മാരും തെരുവിൽ ഉറങ്ങുന്നില്ല.

യാചകരില്ല, തീർത്ഥകരില്ല.

പോക്സോ കേസുകൾ വിരലിലെണ്ണാം

വീട്ടിൽ സന്തോഷം ,

സന്ധ്യാപ്റാർത്ഥന. ഒള്ളതോണ്ട്

ഒന്നിച്ചൊരോണം പോലെ

അയൽക്കാരെ അറിയാമിപ്പോൾ,.

സുഖവിവരങ്ങൾക്ക് സമയമുണ്ട്.

ഹുങ്ക് കാട്ടി ആരും നടക്കാറില്ല.

വൻപു പറയാനും നോക്കാറില്ല.

വെറുതെ പുറത്തിറങ്ങാൻ ഭയമായി.

എന്തിനു വെറുതെ തല്ലുകൊള്ളുന്നു.

ഒന്നായ് ഇപ്പോൾ നിയമപാലകർ.

ഒന്നിച്ചൊന്നായ് നിലകൊള്ളുന്നു.

മുഖാവരണം ഉപയോഗിക്കാനും.

വ്യക്തി ശുചിത്വം പാലിക്കാനും.

ആരോഗ്യപ്രവർത്തകരെ ഈശ്വരതുല്യം.

കാണാനും നമ്മോടാരും പറയണ്ടിപ്പോൾ.

ഒന്നുണ്ട് ഇപ്പഴും വാറ്റുവാൻ മിനക്കെടുന്നവർ

നന്നാകാൻ ഈ കൊറോണക്കാലത്തല്ലേൽ

പിന്നെ.....................????...
   
 

റ്റോബി തോമസ്
8 A സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത