സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗനിയന്ത്രണവും

ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ മനുഷ്യവംശം എത്തിനിൽക്കുന്നത് കൃത്രിമബുദ്ധിയുടെയും വിവരസാങ്കേതികവിദ്യയുടെയും വിരൽത്തുമ്പത്താണ്. എങ്കിലും അധപതനമെന്ന പടിവാതിൽ തുറന്ന് കിടക്കുന്നു എന്ന വസ്തുത മരവിപ്പിക്കുന്നതാണ്. മാറി മറിയുന്ന കാലാവസ്ഥ വ്യതിയാനങ്ങളും പൊട്ടിമുളയ്ക്കുന്ന പകർച്ചവ്യാധികളും വന്നുതുടങ്ങിയിരിക്കുന്നു. കാലം തെറ്റിയ മഴ പ്രവാഹവും ആണ്ടുതോറും വരൾച്ചയും പ്രളയക്കെടുതിയും പ്രവാഹവും ആണ്ടുതോറും വരൾച്ചയും പ്രളയക്കെടുതിയും പ്രളയക്കെടുതിയും അതിഥികളായി അരങ്ങുവാഴുന്നു. മുമ്പ് എവിടെയോ മാറ്റൊലി കൊണ്ട പ്രകൃതി സ്നേഹത്തിന് വിള്ളലുകളും മങ്ങലുകളും ഏല്പിച്ചുകൊണ്ട് പ്രകൃതിവിരുദ്ധ വിളയാട്ടങ്ങൾ പ്രകൃതിചൂഷണങ്ങൾ തുടങ്ങിയവ ഇന്ന് സ്വരം പൊക്കിതുടങ്ങിക്കഴിഞ്ഞു. പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്ന് ഭക്ഷിച്ച തലമുറകൾ നാമാവശേഷമായി മാറി. Instant ഭക്ഷണ പദാർഥങ്ങളിലേക്കും ജങ്ക് ഫുഡ് കളിലേക്കും പുതുതലമുറ ശ്രദ്ധ തിരിച്ചിരിക്കുന്നു. "ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാകൂ" എന്ന മുനിസങ്കല്പം കാറ്റിൽപ്പറത്തിക്കൊണ്ട് ഒരു ജനത സംസ്കാര ശൂന്യരും അവിവേകികകളുമായി വഴിമാറി പോകുന്ന കാഴ്ച വിദൂരമല്ല. വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും പാലിക്കാൻ ബാധ്യസ്ഥരായ നാം പലപ്പോഴും വിപരീതചിന്താഗതിക്കാരായി മാറുന്നു എന്നതിൽ സംശയമില്ല. അറവുശാലകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മാലിന്യങ്ങൾ റോഡരികിൽ തള്ളുന്ന കാഴ്ച വിരളമല്ല. സ്വയം ശുചിത്വം പാലിച്ചുകൊണ്ട് സാമൂഹികബോധം വളർത്തിയെടുക്കേണ്ട ഒരു തലമുറയെയാണ് ലക്ഷ്യം വയ്ക്കേണ്ടത്. മനുഷ്യരാശിയെത്തന്നെ കാർന്നുതിന്നാൻ ശേഷിയുള്ള രോഗങ്ങൾ ഇന്ന് പടർന്നു പന്തലിക്കുകയാണ്. അവ വരാനിരിക്കുന്ന വിപത്തുകൾക്ക് ഒരു സൂചന മാത്രമെന്ന് ശാസ്ത്രം ഉപദേശിച്ചു കഴിഞ്ഞു. അതിനുദാഹരണങ്ങളായി കഴിഞ്ഞ നാളുകളിൽ കേരളത്തത്തെ ഭീതിയിലാഴ്ത്തിയ നിപ്പയും ഇന്ന് ലോകം വേദനയോടെ ഉറ്റുനോക്കുന്ന കോവിഡ് -19 പേമാരിയുൾപ്പടെയുള്ള വൈറസുകൾ ലോകത്തെ വലംവച്ചു കഴിഞ്ഞു. കണ്ടുനിൽക്കുവാൻ മാത്രം മാംസനിഢമായി മനുഷ്യവംശം. മാറിമറിയുന്ന സംസ്കാരങ്ങളും പൈതൃകങ്ങളും കേട്ടുകേൾവിപോലുമില്ലാത്ത രോഗങ്ങൾ വരുത്തി വയ്ക്കുവാൻ സന്മനസ്സു കാണിക്കുന്നു എന്നത് വാസ്തവമാണ്. സാമൂഹിക അരാജകത്വത്തിന്റെയും പ്രകൃതിവിരുദ്ധ ചൂഷണങ്ങളുടെയും തന്നെ ഫലമായി ഇന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകിടം മാറിയിരിക്കുന്നു. വൃക്ഷലദാതികളെ പേരുചൊല്ലി വിളിച്ച ഒരു കാലം പോയി മറയുന്നു. "ലോകമേ തറവാട് നമുക്കീ ചെടികളും പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ" എന്ന വെള്ളത്തോൾ വരികൾക്ക് പ്രസക്തിയേറുകയാണ്. ഹരിതഭംഗികൾ വെറും കോൺക്രീറ്റ് കാടുകൾ ആക്കികൊണ്ട് ജൈത്രയാത്രകൾ തുടരുമെന്ന വിചാരം തെറ്റി. ശുചിത്വറാലികളും, ശുചിത്വ ദിനവും, ശുചിത്വ വാരാഘോഷങ്ങളും, ശുചിത്വമിഷനുകളും ആഘോഷങ്ങളും മാത്രമായി മാറിക്കഴിഞ്ഞു. ആരോഗ്യസുരക്ഷയും ക്ഷേമ വികസന പ്രവർത്തനങ്ങൾക്കും മധ്യേ വിലങ്ങുതടിയായി പരിസ്ഥിതിമലിനീകരണം മാറിക്കഴിഞ്ഞു . നൂറ്റാണ്ടിലെ വിപ്ലവം എന്ന ശാസ്ത്ര-വൈദ്യ തലം വിശേഷിപ്പിച്ച വിവര സാങ്കേതിക വിദ്യയുടെ കടന്നു കയറ്റവും സാമൂഹിക മാധ്യമങ്ങളുടെ കടന്നുകയറ്റവും മനുഷ്യായുസ്സിനെ പിടിച്ചുലക്കുന്നു. പ്രകൃതിയെ കീഴ്പ്പെടുത്തി കൊണ്ട് ആകാശം മുട്ടുന്ന അംബരചുംബികൾ വാർത്തെടുത്ത മനുഷ്യൻറെ പ്രയാണങ്ങൾ അവസാനമില്ലാതെ തുടരും. ജീവവായുവിനുപോലും വിലകൽപ്പിക്കാതെ കെട്ടിപണുതുയർത്തുന്ന ബഹുനില കെട്ടിടങ്ങൾ ഓരോന്നായി കടപുഴകി വീഴുമ്പോഴും പ്രകൃതിയുടെ നിശബ്ദമായ ആ ചോദ്യത്തിന് മറുവാക്ക് പറയുവാൻ പേമാരികളും രോഗങ്ങളുമായി വെണ്ണീറായി മനുഷ്യായുസ്സിന് തടുക്കാനാവാത്ത ആയുധം അടുത്തെവിടയൊ ഉണ്ട്. നിർത്തുക ഈ ചൂഷണം. ഓർമ്മിക്കണം വ്യക്തി-പരിസ്ഥിതി ശുചിത്വം

എഡ്വിൻ സി ബിജു
10 ബി സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം