സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ദൈവത്തിൻറെ സ്വന്തം നാടായ കേരളം
ഭൂപ്രകൃതിയാൽ അനുഗ്രഹീതമായ കേരളം
മലകളും മരങ്ങളും ആഴങ്ങളും ചേർന്ന നാട്
എങ്കിലിന്ന് നോക്കുവിൻ ആ ഭൂപ്രകൃതിക്കുമേലെ
മർത്ത്യരാൽ നശിച്ചുപോകുന്ന നാട്
എവിടെയാ കുന്നും മലകളും ചേർന്ന നാട് ?
എങ്ങുപോയി ആഴ പ്രദേശങ്ങളെല്ലാം ?
മലകളെ മൂടിയും ആഴം നികത്തിയും,
അതിനുമേൽ മനുഷ്യൻ മാളിക തീർത്തു.
വികസനം എന്ന് ചൊല്ലി പരിസ്ഥിതിയെ
 വിദ്യ നേടിയവർ കൊന്നു തള്ളുന്നു.
മൂഡനായ മനുഷ്യൻ മണ്ണും വിണ്ണും കവർന്നെടുത്തപ്പോൾ സ്വയമേ
 നശിക്കുന്നെന്നവൻ ഓർത്തിടുന്നില്ല.
അവസാന നാളിൽ പ്രതികാരമെന്നോണം
 പ്രകൃതി കലികാല വർഷമായി പെയ്തിറങ്ങി മർത്യൻതൻ പാപ ശിക്ഷാ വിധിക്കായി

എയ്ഞ്ചൽ മാത്യു
8 ബി സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത